TRENDING:

'ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം' ; ഷാരോണ്‍ വധത്തില്‍ നടി ഷംനാ കാസിം

Last Updated:

പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും ഷംന ഫേസ്ബുക്കില്‍ കുറിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവന്തപുരം പാറശ്ശാലയില്‍ ഷാരോണ്‍ എന്ന യുവാവിനെ പെണ്‍സുഹൃത്ത് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടി ഷംനാ കാസിം. പ്രണയം നടിച്ച് നടത്തിയ ആസൂത്രിത കൊലപാതകത്തിന് മാപ്പില്ലെന്നും പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും ഷംന ഫേസ്ബുക്കില്‍ കുറിച്ചു.
advertisement

ഷംന കാസിമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് 

പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം

അതേസമയം, ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനിരിക്കെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് അണുനാശിനി കഴിച്ചാണ് ആത്മത്യക്ക് ശ്രമിച്ചത്.

advertisement

Also Read- ഷാരോണ്‍ വധത്തിലും ഇലന്തൂര്‍ നരബലിയിലും നടപടി വേണം; ഗവര്‍ണര്‍ ആര്‍ട്ടിക്കിള്‍ 161 ഉപയോഗിക്കണമെന്ന് അല്‍ഫോന്‍സ് പുത്രന്‍

ഗ്രീഷ്മയെ തിരുവനന്തപുരം മെഡ‍ിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ അന്വേഷണം ഗ്രീഷ്മയുടെ ബന്ധുക്കളിലേക്കും നീങ്ങുന്നതിനിടെയാണ് ആത്മഹത്യാശ്രം. നിലവില്‍ ഐസിയുവില്‍ കഴിയുന്ന ഗ്രീഷ്മയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Film/
'ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം' ; ഷാരോണ്‍ വധത്തില്‍ നടി ഷംനാ കാസിം
Open in App
Home
Video
Impact Shorts
Web Stories