ഷാരോണ്‍ വധത്തിലും ഇലന്തൂര്‍ നരബലിയിലും നടപടി വേണം; ഗവര്‍ണര്‍ ആര്‍ട്ടിക്കിള്‍ 161 ഉപയോഗിക്കണമെന്ന് അല്‍ഫോന്‍സ് പുത്രന്‍
- Published by:Arun krishna
- news18-malayalam
Last Updated:
സാധാരണയായി ആളുകള്‍ എന്തെങ്കിലും സംഭവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. ഇവിടെ താന്‍ ബഹുമാനപ്പെട്ട ഗവര്‍ണറോട് അഭ്യര്‍ഥിക്കുന്നുവെന്നും അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
പാറശാല ഷാരോണ്‍ വധത്തിലും ഇലന്തൂര്‍ നരബലിക്കേസിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ആര്‍ട്ടിക്കിള്‍ 161 വിനിയോഗിക്കാന്‍ ഗവര്‍ണര്‍ തയാറാകണമെന്നും അല്‍ഫോന്‍സ് പുത്രന്‍ ആവശ്യപ്പെട്ടു. സാധാരണയായി ആളുകള്‍ എന്തെങ്കിലും സംഭവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. ഇവിടെ താന്‍ ബഹുമാനപ്പെട്ട ഗവര്‍ണറോട് അഭ്യര്‍ഥിക്കുന്നുവെന്നും അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
അല്‍ഫോന്‍സ് പുത്രന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍, ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ പറയുന്നു. ഒരിക്കലും ന്യായീകരിക്കാനാകത്തതായ അന്ധവിശ്വാസ കുരുതിയില്‍ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നു. ആദ്യത്തേത് നരബലി (ഇലന്തൂര്‍ കേസ്), രണ്ടാമത്തേത് ഇന്ന് കണ്ടെത്തിയ ഷാരോണ്‍ വധവും. രണ്ടും ആസൂത്രിയമായി ചെയ്ത കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്.
പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 161 ഉപയോഗിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. രണ്ട് കേസുകളിലും അടിയന്തിരമായി ഇടപെടണം. സാധാരണയായി ആളുകള്‍ എന്തെങ്കിലും സംഭവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. ഇവിടെ താന്‍ ബഹുമാനപ്പെട്ട ഗവര്‍ണറോട് അഭ്യര്‍ഥിക്കുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
advertisement
എന്താണ് ആര്‍ട്ടിക്കിള്‍ 161
സംസ്ഥാനത്തിന്‍റെ എക്സിക്യൂട്ടീവ് അധികാരം വ്യാപിക്കുന്ന ഒരു കാര്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിനെതിരായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ സസ്പെന്‍ഡ് ചെയ്യാനും ചില കേസുകളില്‍ മാപ്പ് നല്‍കാനും ഉള്ള ഗവര്‍ണറുടെ പ്രത്യേക അധികാരം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2022 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഷാരോണ്‍ വധത്തിലും ഇലന്തൂര്‍ നരബലിയിലും നടപടി വേണം; ഗവര്‍ണര്‍ ആര്‍ട്ടിക്കിള്‍ 161 ഉപയോഗിക്കണമെന്ന് അല്‍ഫോന്‍സ് പുത്രന്‍