മിനി സ്‌ക്രീനിൽ കോമഡി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ വർഷങ്ങളായി രസിപ്പിച്ച അനിൽ നെടുമങ്ങാടിനെ ഏവർക്കും അറിയാം. ഒരുപക്ഷെ ഏറ്റവുമധികം അങ്ങനെ കണ്ട കൂട്ടത്തിൽ 'ഇന്ദുമുഖി, ചന്ദ്രമതി' എന്ന ടി.വി. സീരിയലിലെ അമ്മയുടെ ഏക മകനായ മനു എന്ന കഥാപാത്രത്തെ മാറ്റിനിർത്താൻ കഴിയില്ല. ഹ്യൂമർ പറയാതെ തന്നെ അനിലിന്റെ ഓരോ ചലനവും അഭിനയമുഹൂർത്തവും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു. പ്രണയിച്ചു വിവാഹം കഴിച്ച ശേഷം അമ്മയ്ക്കും ഭാര്യക്കും ഇടയിൽ നട്ടം തിരിയുന്ന ഒറ്റ മകൻ കഥാപാത്രമായിരുന്നു അനിലിന്റെ മനു.
advertisement
Also read: Anil Nedumangad | നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു
ആ കോമഡി താരം വെള്ളിത്തിരയിൽ സടകുടഞ്ഞെഴുന്നേറ്റത് എല്ലാവരും കണ്ടു. ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് ഭാവ വിസ്മയങ്ങൾ തീർത്ത അനിൽ കാണികളെ സ്തബ്ധരാക്കി. 'വൈകിയതെന്തേ' എന്ന് ചിന്തിപ്പിച്ചു.
"സിനിമ വൈകി എന്ന് തോന്നിയിട്ടില്ല. ഞാനെന്റെ ഇരുപതുകളിലോ മുപ്പതുകളിലോ ആണ് സിനിമയിലേക്ക് എത്തിയിരുന്നതെങ്കിൽ ഈ പ്രായത്തിൽ ഔട്ടായി വീട്ടിലിരുന്നേനേ. അതുകൊണ്ട് ഇതല്ലേ നല്ലത്?" എന്നായിരുന്നു അനിൽ നെടുമങ്ങാട് ആ വൈകിവരവിനെക്കുറിച്ച് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
'ഞാൻ സ്റ്റീവ് ലോപസ്' എന്ന ചിത്രത്തിലൂടെയാണ് അനിലിന്റെ സിനിമാ പ്രവേശം. അധികം വൈകാതെ കമ്മട്ടിപ്പാടത്തിലെ സുരേന്ദ്രൻ ശ്രദ്ധ നേടി. എന്നാൽ ഒന്നൊന്നര വരവ് എന്ന് ഏവരും വിശേഷിപ്പിച്ചത് 'അയ്യപ്പനും കോശിയും' സിനിമയിലെ സർക്കിൾ ഇൻസ്പെക്ടറിനെയാണ്.
വെട്ടൊന്ന്, മുറി രണ്ട് എന്ന് കൽപ്പിച്ചുറപ്പിച്ച രണ്ട് നായകന്മാർക്കിടയിൽ അവരെ രണ്ടിനെയും കയ്യടക്കത്തോടെ നിർത്തുന്ന കാക്കിക്കുപ്പായക്കാരൻ സി.ഐ. സതീഷ് കുമാറായി അനിൽ നിറഞ്ഞാടി. ഇനിയുമെത്രയോ ഭാവങ്ങൾ നിറഞ്ഞാടാനുള്ള ആ വേഷക്കാരൻ പക്ഷെ ആട്ടവിളക്കണയും മുൻപേ...