നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഞാനും മരിക്കുവോളം എഫ്.ബി.യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ... മരണത്തിനു മണിക്കൂറുകൾക്കു മുൻപ് സച്ചിയേ ഓർത്ത് അനിൽ നെടുമങ്ങാടിന്റെ പോസ്റ്റ്

  ഞാനും മരിക്കുവോളം എഫ്.ബി.യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ... മരണത്തിനു മണിക്കൂറുകൾക്കു മുൻപ് സച്ചിയേ ഓർത്ത് അനിൽ നെടുമങ്ങാടിന്റെ പോസ്റ്റ്

  അനിലിന്റെ അവസാന കുറിപ്പ് സച്ചിയെക്കുറിച്ച്. അനിൽ ഓർമയായത് സച്ചിയുടെ ജന്മവാർഷിക ദിനത്തിൽ

  അനിൽ നെടുമങ്ങാട്

  അനിൽ നെടുമങ്ങാട്

  • Share this:
   അനിൽ പറഞ്ഞത് പോലെ തന്നെ മരണം വരെയും സച്ചിയുടെ ചിത്രം കവർ ഫോട്ടോയായി നിലനിന്നു. സി.ഐ. സതീഷ് കുമാറായി വെള്ളിത്തിരയിൽ ജീവിച്ചു കാണിക്കാൻ അനിലിന് അവസരം ലഭിച്ച ചിത്രമായിരുന്നു സച്ചി അവസാനമായി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും'. ഇന്ന്, സച്ചിയുടെ ജന്മവാർഷികത്തിന് സച്ചിയുടെ ഓർമ്മ പേറിയ കുറിപ്പാണ് അനിലിന്റെ ഫേസ്ബുക്കിൽ അവസാനമായി എത്തിയത്.

   ആകസ്മികമായി മണിക്കൂറുകൾക്കുള്ളിൽ അനിലിന്റെ വേർപാട് ഉണ്ടാവുകയും ചെയ്തു. ആരുടേയും ഹൃദയത്തിൽ കൊള്ളുന്ന വാക്കുകളാണ് അദ്ദേഹത്തിന്റെ അവസാന പോസ്റ്റിൽ.   ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ .... ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.
   Published by:user_57
   First published: