119 സിനിമകളാണ് ഇത്തവണ പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്ന അന്യസംസ്ഥാനത്തു നിന്നുള്ളവർ ഏഴു ദിവസത്തിനകം മടങ്ങി പോകാം എന്ന വ്യവസ്ഥയുണ്ടെങ്കിലും ഇത്രയേറെ ചിത്രങ്ങൾ ചെറു സംഘങ്ങളായി തിരിഞ്ഞിരുന്നു കാണണമെങ്കിലും പോലും ഒട്ടേറെ ദിവസങ്ങൾ വേണ്ടി വരും.
TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]ഇനി പഠിക്കാൻ നമിതക്ക് പുരപ്പുറത്തു കയറേണ്ട; വീട്ടിനുള്ളിൽ 4G സേവനമൊരുക്കി ജിയോ [NEWS]
advertisement
ജൂറി ചെയർമാൻ മധു അമ്പാട്ട് മുതിർന്ന പൗരൻ കൂടിയാണ്. നടി അർച്ചന ചെന്നൈയിൽ നിന്നുമെത്തണം.
തിയേറ്ററുകൾ തുറന്നില്ലെങ്കിലും സിനിമ കാണാനുള്ള സംവിധാനങ്ങൾ ചലച്ചിത്ര അക്കാഡമി ആസ്ഥാന മന്ദിരത്തിൽ സജ്ജമാണ്. സാമൂഹിക അകലം പാലിച്ചു കാണാനുള്ള അവസരം ഇവിടെയൊരുങ്ങിയിട്ടുണ്ട്. നിലവിലെ കോവിഡ് പശ്ചാത്തലത്തിൽ ജൂറി അംഗങ്ങൾക്കായി പ്രത്യേക ഇളവ് ചോദിക്കാനുള്ള സാധ്യത കുറവാണ്.