TRENDING:

Vijay Deverakonda| 'ശരിയായ വഴി സ്വേച്ഛാധിപത്യമാണ്; എല്ലാവരെയും വോട്ട് ചെയ്യാൻ സമ്മതിക്കരുത്'; വിവാദ പരാമർശവുമായി വിജയ് ദേവരക്കൊണ്ട

Last Updated:

സ്വേച്ഛാധിപത്യത്തെ പിന്തുണയ്ക്കുന്ന വിജയിന്റെ നിലാപാട് തികച്ചും അപക്വമാണെന്ന് വിമർശകർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അർജുൻ റെഡ്ഡി എന്ന സിനിമയിലൂടെ തെന്നിന്ത്യയിലാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് നടൻ വിജയ് ദേവരക്കൊണ്ട. ഒരു അഭിമുഖത്തിൽ നടൻ നടത്തിയ പരാമർശങ്ങള്‍ ഇപ്പോൾ വിവാദമായിരിക്കുകയാണ്. എല്ലാ ജനങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിൻ താരം പറഞ്ഞത്. സ്വേച്ഛാധിപത്യഭരണമാണ് ശരിയായ പാതയെന്നും വിജയ് അഭിമുഖത്തില്‍ പറയുന്നു. രാഷ്ട്രീയപ്രവേശനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിജയ് ദേവരക്കൊണ്ട.
advertisement

Also Read- അർജുൻ റെഡ്ഡി കൂട്ടുകെട്ട് വീണ്ടും; വിജയ് ദേവരകൊണ്ട ഇത്തവണ കൈവെക്കുന്നത് വെബ് സീരീസിൽ

നിലവിലെ രാഷ്ട്രീയത്തോടും തെരഞ്ഞെടുപ്പ് രീതിയോടും തനിക്കുള്ള വിയോജിപ്പ് വ്യക്തമാക്കിയ വിജയ് തനിക്ക് രാഷ്ട്രീയപ്രവര്‍ത്തനത്തിന് വേണ്ട ക്ഷമയില്ലെന്നും പറയുന്നു. ഇപ്പോഴത്തെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് രീതിയിലും യാതൊരു അർത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നടന്റെ പരാമർശങ്ങൾക്കെതിരേ രൂക്ഷമായ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. സ്വേച്ഛാധിപത്യത്തെ പിന്തുണയ്ക്കുന്ന വിജയിന്റെ നിലാപാട് തികച്ചും അപക്വമാണെന്ന് വിമർശകർ പറയുന്നു. എന്നാൽ, ജനങ്ങളുടെ വോട്ട് പണം കൊടുത്തു വാങ്ങുന്ന രാഷ്ട്രീയ പാർട്ടികളോടുള്ള വിയോജിപ്പാണ് അദ്ദേഹം തന്റെ വാക്കുകളിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് നടനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്.

advertisement

വിജയ് ദേവരക്കൊണ്ടയുടെ വാക്കുകൾ ഇങ്ങനെ

നിലവിലെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് എന്തെങ്കിലും അർത്ഥമുള്ളതായി എനിക്ക് തോന്നുന്നില്ല. അതുപോലെയാണ് തെരഞ്ഞെടുപ്പുകളുടെ കാര്യവും. രാജ്യത്തെ എല്ലാ പൗരൻമാരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് എന്റെ പക്ഷം. ഉദാഹരണത്തിന് നിങ്ങള്‍ മുംബൈയ്ക്ക് പോകാന്‍ ഒരു വിമാനത്തില്‍ കയറുന്നുവെന്ന് കരുതുക. അതിലെ എല്ലാ യാത്രക്കാരും ചേര്‍ന്നാണോ പൈലറ്റിനെ തെരഞ്ഞെടുക്കുന്നത്. അതിന് നല്ല ഏജൻസികളുണ്ട്. ഏത് കമ്പനിയുടേതാണോ ആ വിമാനം അവരാണ് അത് പറപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയെ തെരഞ്ഞെടുക്കുന്നത്.

advertisement

വോട്ടിന് പണവും വില കുറഞ്ഞ മദ്യവുമൊക്കെ കൊടുക്കുന്ന പരിഹാസ്യമായ കാഴ്ചകളാണ് നാം കാണുന്നത്. വോട്ട് ചെയ്യാൻ പണക്കാരെ മാത്രം അനുവദിക്കണമെന്നല്ല എന്റെ വാദം. വിദ്യാസമ്പന്നരായ, ഒരു ശക്തിയ്ക്കും സ്വാധീനിക്കാനാവാത്ത മധ്യവര്‍ഗ്ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്. പണത്തിനും സ്വാധീനത്തിനും വഴങ്ങി വോട്ട് ചെയ്യുന്നവരില്‍ പലര്‍ക്കും ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്നോ എന്തിനുവേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നോ പോലും അറിയില്ല. അതുകൊണ്ടാണ് എല്ലാവരെയും അതിന് അനുവദിക്കരുതെന്ന് പറയുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇപ്പോഴുള്ള വ്യവസ്ഥയ്ക്ക് പകരം ഏകാധിപത്യമായാല്‍ അത് തെറ്റല്ലെന്ന് ഞാന്‍ ചിന്തിക്കുന്നു. അതാണ് മുന്നോട്ടു പോവാനുള്ള ഒരു വഴി. സമൂഹത്തില്‍ എന്തെങ്കിലും മാറ്റം സംഭവിക്കണമെങ്കിൽ അതാണ് നല്ലത്. 'മിണ്ടാതിരിക്കൂ, എനിക്ക് നല്ല ഉദ്ദേശങ്ങളാണ് ഉള്ളത്. നിങ്ങൾക്ക് ഗുണകരമാവുന്ന കാര്യങ്ങള്‍ എന്തെന്ന് നിങ്ങള്‍ക്കുതന്നെ അറിയില്ലായിരിക്കാം. അതെനിക്കറിയാം. അതിനായി അഞ്ചോ പത്തോ വര്‍ഷം കാത്തിരിക്കുക. ഫലം ലഭിക്കും. ഇങ്ങനെ പറയുന്ന നല്ല വ്യക്തിയാണ് അധികാരത്തിൽ വരേണ്ടത്- വിജയ് ദേവേരക്കൊണ്ട പറയുന്നു.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Vijay Deverakonda| 'ശരിയായ വഴി സ്വേച്ഛാധിപത്യമാണ്; എല്ലാവരെയും വോട്ട് ചെയ്യാൻ സമ്മതിക്കരുത്'; വിവാദ പരാമർശവുമായി വിജയ് ദേവരക്കൊണ്ട
Open in App
Home
Video
Impact Shorts
Web Stories