Also Read- Unlock 5.0 | സിനിമാ തീയറ്ററുകൾ തുറക്കും; സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം അനുവദിക്കും
കോവിഡ് കാലത്ത് ചില സിനിമകൾ ഒടിടി റിലീസായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. മൊബൈൽ ഫോണിലും ടിവിയിലും സിനിമകണ്ട് ആസ്വദിക്കുകയാണ് പ്രേക്ഷകർ. ഇപ്പോൾ ഇതാ കോവിഡിനെ പേടിക്കാതെ സാമൂഹിക അകലം പാലിച്ച് കുടുംബത്തോടൊപ്പം സുരക്ഷിതമായി സിനിമ കാണാനുള്ള അവസരം വരികയാണ്. തിയറ്റർ പ്രതീതിയിൽ സിനിമ കാണാൻ സാധിക്കുന്ന ഡ്രൈവ് ഇൻ സിനിമ കേരളത്തിലും എത്തുകയാണ്.
advertisement
Also Read- 'അസാധാരണവും പ്രകാശം നിറഞ്ഞതുമായ സിനിമ'; അനൂപ് മേനോൻ ചിത്രത്തിന് ആശംസയുമായി മോഹൻലാൽ
തുറസ്സായ പ്രദേശത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണ് ഡ്രൈവ് ഇന്‍ സിനിമകള്‍. കൃത്യമായ അകലം പാലിച്ച് ഒരു വലിയ സ്ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വന്തം കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ഇവര്‍ ഒരുക്കുന്നത്. കാറിന്‍റെ സ്പീക്കറിലൂടെത്തന്നെ സിനിമയുടെ ശബ്ദവും എത്തിക്കും. ടിക്കറ്റ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനുള്ള സംവിധാനവും അണിയറക്കാര്‍ ഒരുക്കിയിട്ടുണ്ട്.
Also Read- അഞ്ച് പ്രിയ സംവിധായകർ, അഞ്ച് കഥ; ആമസോണിൽ 'പുത്തം പുതു കാലൈ'
ബംഗളൂരു, ഡൽഹി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍ ഈ സംവിധാനത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ച സണ്‍സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലേക്കും ഡ്രൈവ് ഇൻ സിനിമയുമായി എത്തുന്നത്. കൊച്ചിയില്‍ ഈ മാസം നാലിനാണ് ഉദ്ഘാടന പ്രദര്‍ശനം. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടല്‍ ആയിരിക്കും വേദി. 15 അതിഥികള്‍ക്കാവും ആദ്യ പ്രദര്‍ശനത്തിന് അവസരമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ- നിവിൻ പോളി- നസ്റിയ ടീമിന്റെ സൂപ്പർഹിറ്റായ ബാംഗ്ലൂർ ഡേയ്സ് ആണ് ഉദ്ഘാടന ചിത്രം.