TRENDING:

'ജോലിയില്ലാത്തതിനാൽ ആദായ നികുതിയിൽ പകുതി അടയ്ക്കാനായില്ല': കങ്കണ റണാവത്ത്

Last Updated:

"ഏറ്റവും അധികം വരുമാന നികുതി അടക്കുന്ന സ്ലാബിലാണ് ഞാന്‍ ഉള്‍പ്പെടുന്നത്, വരുമാനത്തിന്‍റെ 45 ശതമാനവും നികുതിയായി നല്‍കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന നടിയും ഞാനാണ്''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമകൾ ഇല്ലാത്തത് സാമ്പത്തികമായി ബാധിച്ചെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ലോക്ക്ഡൗണ്‍ സാമ്പത്തിക നില താറുമാറാക്കി. ജോലിയില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ വരുമാന നികുതിയുടെ പകുതിയെ അടയ്ക്കാന്‍ സാധിച്ചുള്ളുവെന്ന് ഇന്‍സ്റ്റ​ഗ്രാമില്‍ നടി പറഞ്ഞു.
Kangana
Kangana
advertisement

"ഏറ്റവും അധികം വരുമാന നികുതി അടക്കുന്ന സ്ലാബിലാണ് ഞാന്‍ ഉള്‍പ്പെടുന്നത്, വരുമാനത്തിന്‍റെ 45 ശതമാനവും നികുതിയായി നല്‍കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന നടിയും ഞാനാണ്. കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി മാത്രമാണ് അടച്ചത്. ജോലിയില്ലാത്തതിനാലാണ് ഇത്തവണ അടക്കാന്‍ വൈകിയത്. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ ഉണ്ടാകുന്നത്",കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

You May Also Like- 'പടച്ചോനേ, ങ്ങള് കാത്തോളീ; അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എന്നും ഓർക്കും, എനിക്ക് മൂന്നാം സ്ഥാനമേയുള്ളു'- പ്രിയദർശൻ

advertisement

'നികുതി അടയ്ക്കാന്‍ വൈകുന്നതില്‍ സര്‍ക്കാര്‍ പിഴ ചുമത്തുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നെന്നും വ്യക്തി എന്ന നിലയില്‍ മോശം സമയമായിരിക്കും എന്നാല്‍ ഒന്നിച്ച്‌ നിന്നാല്‍ ഈ മോശം കാലത്തെയും അതിജീവിക്കാനാകും'- എന്നുമാണ് കങ്കണയുടെ വാക്കുകള്‍.

ഡൽഹിയിലെ അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണയുടെ കലാജീവിതത്തിന് തുടക്കം. കങ്കണയുടെ ആദ്യ സിനിമ പ്രശസ്ത ബോളിവുഡ് സം‌വിധായകനായ മഹേഷ് ഭട്ട് സം‌വിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. വോ ലംഹേ (2006), ലൈഫ് ഇൻ എ മെട്രോ, ഫാഷൻ, തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെയാണ് കങ്കണ അവതരിപ്പിച്ചത്.

advertisement

You May Also Like- Katrina Kaif | കത്രീന കൈഫിന് പ്രണയം; വിക്കിയുമായുള്ള ബന്ധം സ്ഥിരീകരിച്ച് ഹർഷ് വർദ്ധൻ കപൂർ

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവി എന്ന ചിത്രമാണ് കങ്കണയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. തേജസ്, മണികർണ്ണിക റിട്ടേൺസ് എന്നീ ചിത്രങ്ങളും ഇനി വരാനുണ്ട്. പ്രശസ്ത സം‌വിധായകനായിരുന്ന ജീവ സം‌വിധാനം ചെയ്ത ധാം ധൂം എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചലച്ചിത്രം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Tags- kangana, kangana ranaut twitter, thalaivi, tanu weds manu returns, kangna sharma, kangana ranaut Films

മലയാളം വാർത്തകൾ/ വാർത്ത/Film/
'ജോലിയില്ലാത്തതിനാൽ ആദായ നികുതിയിൽ പകുതി അടയ്ക്കാനായില്ല': കങ്കണ റണാവത്ത്
Open in App
Home
Video
Impact Shorts
Web Stories