advertisement

Katrina Kaif | കത്രീന കൈഫിന് പ്രണയം; വിക്കിയുമായുള്ള ബന്ധം സ്ഥിരീകരിച്ച് ഹർഷ് വർദ്ധൻ കപൂർ

Last Updated:

"കത്രീനയും വിക്കിയും ഒരുമിച്ചാണ്, അത് ശരിയാണ്." "ഇത് പറഞ്ഞതിന് ഞാൻ കുഴപ്പത്തിലാകുമോ? എനിക്കറിയില്ല"

Katrina_Kaif_Vicky
Katrina_Kaif_Vicky
ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോർട്ട്. നടൻ ഹർഷ് വർദ്ധൻ കപൂർ അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് ഈ വലിയ രഹസ്യം വെളിപ്പെടുത്തിയത്. ഹർഷ് വർ‌ദ്ധൻ കപൂർ അടുത്തിടെ സൂമിന്റെ ചാറ്റ് ഷോയായ ബൈ ഇൻ‌വൈറ്റ് ഓൺലിയിൽ പ്രത്യക്ഷപ്പെടുകയും വിക്കി കൗശലും കത്രീന കൈഫും തമ്മിൽ പ്രണയത്തിലാണെന്ന് കിംവദന്തികളോട് പ്രതികരിക്കുകയുമായിരുന്നു. ഇവരുടെ ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ഹർഷ് വർദ്ധൻ കപൂറിന്‍റെ മറുപടി ഇങ്ങനെയായിരുന്നു, "വിക്കിയും കത്രീനയും ഒരുമിച്ചാണ്, അത് ശരിയാണ്." "ഇത് പറഞ്ഞതിന് ഞാൻ കുഴപ്പത്തിലാകുമോ? എനിക്കറിയില്ല. അവർ ഇതേക്കുറിച്ച് ഇതിനോടകം തുറന്ന മനസോടെയുള്ള സമീപനത്തിലാണെന്ന് ഞാൻ കരുതുന്നു."
2019 മുതലാണ് വിക്കി കൗശലും കത്രീന കൈഫും അടുത്ത സുഹൃത്തുക്കളാകുന്നത്. ഒരു ഡിന്നർ പാർട്ടിയിൽവെച്ചാണ് ഇവർ അടുക്കുന്നത്. അതിനിടെ ഇരുവരും ഒരുമിച്ചുള്ള ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇത്രയും കാര്യങ്ങളും സത്യമാണെന്നും, അതേക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും ഹർഷ് വർദ്ധൻ കപൂർ സൂം ചാറ്റ് ഷോയിൽ പറഞ്ഞു.
advertisement
എന്നാ. 2019നും ഒരു വർഷം മുമ്പ് തന്നെ കത്രീനയും വിക്കിയും തമ്മിലുള്ള ബന്ധം തുടങ്ങിയതായും പറയപ്പെടുന്നു. 2018 ൽ കരൺ ജോഹറിന്റെ ടോക്ക് ഷോയായ കോഫി വിത്ത് കരൺ 6 ന്റെ എപ്പിസോഡിനിടെ കത്രീന കൈഫ് “വിക്കി കൌശലിനൊപ്പമുള്ള വേഷത്തിൽ നന്നായി തിളങ്ങാനാകുന്നുണ്ട്” എന്നു പറഞ്ഞു. ഷോയ്ക്കിടെ കത്രീനയുടെ പ്രസ്താവനയെക്കുറിച്ച് പറഞ്ഞപ്പോൾ, താൻ ശരിക്കും ത്രില്ലടിച്ചു പോയെന്നും, ഇത് കേട്ട് ഒരു നിമിഷത്തേക്ക് ബോധരഹിതനായെന്നും അന്ന് വിക്കി കൌശൽ പിന്നീട് പറഞ്ഞിരുന്നു.
advertisement
സൽമാൻ ഖാനും ദിഷ പതാനിയും ചേർന്ന് അഭിനയിച്ച അലി അബ്ബാസ് സഫറിന്റെ 2019 ലെ ഭാരത് എന്ന ചിത്രത്തിലാണ് കത്രീന കൈഫ് അവസാനമായി വേഷമിട്ടത്. അക്ഷയ് കുമാറിനൊപ്പം രോഹിത് ഷെട്ടിയുടെ കോപ് നാടകമായ സൂര്യവംശിയിൽ അവർ അടുത്തതായി അഭിനയിക്കും. ഫോൺ ഭൂട്ടിലും അവർ അഭിനയിക്കും.
അതേസമയം, വിക്കി കൌശലിനെ അവസാനമായി കണ്ടത് ഭൂത് പാർട്ട് വൺ: ദ ഹോണ്ടഡ് ഷിപ്പിലാണ്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളിൽ ദി ഇമ്മോർട്ടൽ അശ്വതാമ, സർദാർ ഉദം സിംഗ്, ഫീൽഡ് മാർഷൽ സാം മാനെക്ഷയുടെ ജീവചരിത്രം ഉൾപ്പെടുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Katrina Kaif | കത്രീന കൈഫിന് പ്രണയം; വിക്കിയുമായുള്ള ബന്ധം സ്ഥിരീകരിച്ച് ഹർഷ് വർദ്ധൻ കപൂർ
Next Article
advertisement
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനംചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
  • ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റിൽ കേരളം, തമിഴ്‌നാട് അവഗണിച്ചെന്ന വിമർശനം തള്ളി

  • ബജറ്റ് വിഹിതങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും രണ്ട് സംസ്ഥാനങ്ങൾക്കും ഗുണകരമെന്ന് വ്യക്തമാക്കി

  • നാളികേര കർഷകർക്ക് നേട്ടം, റെയർ എർത്ത് കോറിഡോർ, അതിവേഗ ട്രെയിൻ പദ്ധതികൾ എന്നിവയും ഉൾപ്പെടുത്തി

View All
advertisement