Also Read- അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായൽ ഘോഷ് ആരാണ്?
''വ്യക്തമായ തെളിവുകളില്ലാതെ ലൈംഗികാരോപണങ്ങൾ തെളിയിക്കുന്നത് അസാധ്യമാണ്. എന്നാൽ ഒന്നോ അതിലധികമോ പേരുകൾ നശിപ്പിക്കാൻ ആരോപണമുന്നയിക്കുന്നവർക്ക് കഴിയും. മറ്റൊരു ഗുണവുമില്ല''- പായൽ ഘോഷിന്റെ പോസ്റ്റിനൊപ്പം നിയമവശങ്ങൾ എന്ന് കുറിച്ചുകൊണ്ട് കസ്തൂരി ട്വീറ്റ് ചെയ്തു. ഇതിനിടെയാണ് കസ്തൂരിയോട് ഒരാൾ ചോദ്യവുമായി രംഗത്ത് വന്നത്. ''നിങ്ങളുമായി അടുപ്പമുള്ള ഒരാൾക്കാണ് ഇത് സംഭവിച്ചത് എങ്കിൽ നിയമ വശങ്ങളെക്കുറിച്ച് സംസാരിക്കുമോ'' എന്നായിരുന്നു അയാളുടെ ചോദ്യം. അതിനുള്ള മറുപടി ഇങ്ങനെ- ''എന്ത് അടുപ്പമുള്ളയാൾ, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്''.
advertisement
സിനിമാ മേഖലയിൽ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്ന് സംസാരിക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടെങ്കിലും കസ്തൂരി ഇതിനോട് കൂടുതൽ പ്രതികരണങ്ങൾ നടത്തിയില്ല. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. തന്നൈ ലൈംഗികമായി ഉപദ്രവിച്ചുവെന്നും ഇതൊന്നും സാരമുള്ള കാര്യമല്ലെന്നും തനിക്കൊപ്പം ജോലി ചെയ്ത ചില നടിമാർ ഒരുവിളിപ്പുറത്തുണ്ടെന്ന് അനുരാഗ് പറഞ്ഞതായാണ് പായൽ ഘോഷ് വെളിപ്പെടുത്തിയത്. എന്നാവ്‍, ആരോപണങ്ങളെല്ലാം തന്നെ നിശബ്ദനാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് അനുരാഗ് കശ്യപ് പ്രതികരിച്ചത്.