• HOME
  • »
  • NEWS
  • »
  • film
  • »
  • Who is Payal Ghosh | അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായൽ ഘോഷ് ആരാണ്?

Who is Payal Ghosh | അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായൽ ഘോഷ് ആരാണ്?

‘പട്ടേൽ കി പഞ്ചാബി ഷാഡി’ എന്ന ചിത്രത്തിൽ പരേഷ് റാവലിന്റെ മകൾ പൂജ പട്ടേലായി പായൽ ഘോഷ് വേഷമിട്ടു

Payal Ghosh

Payal Ghosh

  • Share this:
    ന്യൂഡൽഹി: ബോളിവുഡിലെ പ്രമുഖനായ അനുരാഗ് കശ്യപിനെതിരായ ലൈംഗികാരോപണം ചലച്ചിത്രമേഖലയെ പിടിച്ചുകുലുക്കുന്നു. ട്വിറ്ററിലൂടെയാണ് നടി പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരെ ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രിയെ ടാഗ് ചെയ്തുള്ള ട്വീറ്റ് വന്നയുടൻ ദേശീയ വനിതാകമ്മീഷൻ വിഷയത്തിൽ ഇടപെടുകയും ചെയ്തു.

    അനുരാഗ് കശ്യപ് അയാളുടെ ഇംഗിതത്തിന് വഴങ്ങാൻ എന്നെ നിർബന്ധിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്‍റെ ജീവൻ അപകടത്തിലാണ്, ദയവായി സഹായിക്കുക”- നടി പായൽ ഘോഷ് ട്വിറ്ററിൽ എഴുതിയതാണിത്.

    Also Read- അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി പ്രമുഖ നടി; വിശദമായ പരാതി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ

    കുറച്ച് ദിവസമായി ട്വിറ്ററിൽ കശ്യപുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന നടി കങ്കണ റണൗത്തും പായൽ ഘോഷിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു, “എല്ലാ ശബ്ദവും പ്രധാനമാണ്"- പായൽ ഘോഷിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കങ്കണ പറഞ്ഞു.

    ആരാണ് പായൽ ഘോഷ്?

    ടിവി താരമായ പായൽ ഘോഷ് അടുത്തിടെയാണ് ഒരു ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയയായത്. ‘പട്ടേൽ കി പഞ്ചാബി ഷാഡി’ എന്ന ചിത്രത്തിൽ പരേഷ് റാവലിന്റെ മകൾ പൂജ പട്ടേലായി പായൽ ഘോഷ് വേഷമിട്ടു. 2017 സെപ്റ്റംബർ 15 ന് റിലീസ് ചെയ്ത ചിത്രത്തിൽ അന്തരിച്ച റിഷി കപൂർ, വീർ ദാസ് എന്നിവരും അഭിനയിച്ചു.



    2008 ൽ ബിബിസിയുടെ ‘ഷാർപ്‌സ് പെരിൾ’ എന്ന ടെലിഫിലിമിലൂടെയാണ് പായൽ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ‘പ്രയണം’, ‘മിസ്റ്റർ റാസ്‌ക്കൽ’, ‘ഒഎസ് സരവെല്ലി’ തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങളിൽ അവർ വേഷമിട്ടിട്ടുണ്ട്. കന്നഡ ചിത്രമായ ‘വർഷധാരെ’യിലും പായൽ അഭിനയിച്ചു. സ്റ്റാർ പ്ലസിന്റെ ജനപ്രിയ ഷോയായ 'സാത്ത് നിബാന സതോയ'യിലും പയൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദേവോലീന ഭട്ടാചാർജി, സ്നേഹ ജെയിൻ, ഹർഷ് നഗർ എന്നിവർ അഭിനയിക്കുന്ന ഷോയുടെ രണ്ടാം സീസൺ ഉടൻ സംപ്രേക്ഷണം ചെയ്യാനിരിക്കായെണ് നടി ലൈംഗികാരോപണവുമായി രംഗത്തെത്തിയത്.
    You may also like:എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സിഎം വിജയനാണോ? നസ്രിയയുടെ ക്യൂട്ട് വീഡിയോ വൈറൽ [NEWS]IPL 2020| ഫിറ്റ് ബോഡി , പുതിയ ഹെയർ സ്റ്റൈൽ, താടി; എംഎസ് ധോണിയുടെ ലുക്ക് ഏറ്റെടുത്ത് ആരാധകർ [NEWS] IPL 2020 | മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങി- ആദ്യ കളി ചിത്രങ്ങളിലൂടെ [NEWS]
    പായൽ ഘോഷ്, എ ബി എൻ തെലുങ്ക് ചാനലുമായി സംസാരിക്കുന്നതിനിടെയാണ് അനുരാഗ് കശ്യപ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണം ഉയർത്തിയത്. അയാൾ തന്നെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ഇംഗിതത്തിന് വഴങ്ങാൻ നിർബന്ധിച്ചുവെന്ന് നടി പറഞ്ഞു. അദ്ദേഹത്തോടൊപ്പം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള നിരവധി നടിമാർ താൻ വിളിച്ചാൽ ഉടൻ പറയുന്നിടത്ത് എത്തുമെന്ന് 'ബ്ലാക്ക് ഫ്രൈഡേ' എന്ന ചിത്രത്തിന്‍റെ സംവിധായകൻ കൂടിയായ അനുരാഗ് തന്നോട് പറഞ്ഞതായും അവർ ആരോപിച്ചു.
    Published by:Anuraj GR
    First published: