ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമായി സന ഖാൻ എത്തിയിരിക്കുകയാണ്. “നിന്നെ വിവാഹം ചെയ്യുന്നത് വരെ, ഹലാൽ പ്രണയം ഇത്രയും മനോഹരമാണെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല” എന്ന് കുറിച്ചിരിക്കുകയാണ് സന ഖാൻ. വിവാഹ വേഷത്തിലുള്ള ചിത്രത്തിനു താഴെയാണ് സനയുടെ ഈ കുറിപ്പ്.
ഭർത്താവിനൊപ്പം പ്രാർഥന ചൊല്ലുന്ന മറ്റൊരു വീഡിയോയും സന പങ്കുവച്ചിട്ടുണ്ട്. ഭർത്താക്കന്മാർ ജോലിക്കായി വീട്ടിൽ നിന്നിറങ്ങുന്ന നേരത്ത് ദമ്പതികൾ ഒന്നിച്ച് ഈ പ്രാർഥന ചൊല്ലണമെന്ന് പറഞ്ഞുകൊണ്ടാണ് സന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നവംബർ 20നാണ് സന ഖാൻ വിവാഹിതയായത്. ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സന വിവാഹ വാർത്തകൾ സ്ഥിരീകരിച്ചിരുന്നു. 'അല്ലാഹുവിനായി പരസ്പരം സ്നേഹിച്ചു. അല്ലാഹുവിനായി പരസ്പരം വിവാഹം കഴിച്ചു. ഈ ലോകത്തും പരലോകത്തും അള്ളാഹു നമ്മളെ ഐക്യത്തോടെ ഒന്നിച്ചു നിർത്തട്ടെ' എന്നാണ് വിവാഹച്ചിത്രം പങ്കുവച്ച് സന കുറിച്ചത്
ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്‌സ് എന്ന മലയാള ചിത്രത്തിൽ സിൽക് സ്മിതയായി വേഷമിട്ടിരുന്നു.
