ഗ്ലാമർ കാലം പൊയ്‌പ്പോയി, ഇത് ജീവിതയാത്ര; ഭർത്താവിനൊപ്പം കാറിൽ യാത്ര ചെയ്യുന്ന വീഡിയോ പോസ്റ്റിൽ തീർത്തും വ്യത്യസ്ത ലുക്കിൽ നടി സന ഖാൻ
- Published by:user_57
- news18-malayalam
Last Updated:
തീർത്തും വ്യത്യസ്ത ലുക്കിൽ താരം വീഡിയോയിൽ
ഗ്ലാമർ കാലം പഴങ്കഥയാക്കി പുത്തൻ ജീവിതത്തിലേക്കു കാലെടുത്തു വച്ചിരിക്കുകയാണ് ബോളിവുഡ് നടി സന ഖാൻ. ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സയ്യിദ് ആണ് സനയുടെ ഭർത്താവ്. അടുത്ത കുടുംബാംഗങ്ങൾ മാത്രമായി തീർത്തും സ്വകാര്യമായി ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
വർഷങ്ങൾ കൊണ്ട് സിനിമാ ലോകം പണവും പ്രശസ്തിയും തന്നു. പക്ഷെ യഥാർത്ഥ ജീവിതം സർവശക്തനായ സ്രഷ്‌ടാവിനെ പിന്തുടരാനുള്ളതാണെന്ന നിലപാടിൽ സന ഖാൻ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. അധികം വൈകാതെ തന്നെ വിവാഹവുമുണ്ടായി.
ഇപ്പോൾ ഭർത്താവുമൊത്തുള്ള സനയുടെ കാർ യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കണ്ടാൽ തീർത്തും മനസ്സിലാവാത്ത രീതിയിലാണ് താരത്തിന്റെ ലുക്ക്.
advertisement
മാനവികതയെ സേവിക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നു സന അന്ന് പറഞ്ഞിരുന്നു. സ്പെഷ്യൽ OPS എന്ന സീരീസിലാണ് സന ഏറ്റവും ഒടുവിലായി വേഷമിട്ടത്. ബിഗ് ബോസ് സീസൺ ആറിലെ മത്സരാർത്ഥിയുമായിരുന്നു. സൽമാൻ ഖാന്റെ ജയ് ഹോയിലും സന തിളങ്ങിയിട്ടുണ്ട്.
സിൽക്ക് സ്മിതയായി വെള്ളിത്തിരയിലെത്തി മലയാളികൾക്ക് സുപരിചിതയായ നടിയാണ് സന. ബോളിവുഡ് താരവും മോഡലുമായി തിളങ്ങിയ താരം വളരെ പെട്ടെന്നാണ് ഗ്ലാമറിന്റെ ലോകം അവസാനിപ്പിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞത്. പ്രഖ്യാപനത്തിനു പിന്നാലെ സിനിമയുമായി ബന്ധപ്പെട്ടുള്ള സകല ഇൻസ്റ്റഗ്രാം പോസ്റ്റും സന ഡിലീറ്റ് ചെയ്തിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 01, 2020 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഗ്ലാമർ കാലം പൊയ്‌പ്പോയി, ഇത് ജീവിതയാത്ര; ഭർത്താവിനൊപ്പം കാറിൽ യാത്ര ചെയ്യുന്ന വീഡിയോ പോസ്റ്റിൽ തീർത്തും വ്യത്യസ്ത ലുക്കിൽ നടി സന ഖാൻ


