ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ജയരാജ് തന്നെയാണ്. ഒരു രോഗം മൂലം മരണം കാത്തു കഴിയുന്ന രണ്ട് ആളുകൾക്കിടയിലെ പ്രണയമാണ് സിനിമ പറയുന്നത്. സിനിമയുടെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ പ്രതീക്ഷകളും മനോഹരമായ സംഗീതവും ഉൾക്കൊള്ളിച്ചു കൊണ്ടാണ് സിനിമ. ജയരാജിന്റെ വരികൾക്ക് സച്ചിൻ ശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമ ഇപ്പോൾ റിലീസ് ആകുന്ന വിവരം ജയരാജ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.
advertisement
സിനിമയിലെ ഗാനങ്ങൾ സൂരജ് സന്തോഷും അഖില ആനന്ദും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
കൈത്തോട്ടിലേക്ക് ചെന്ന് പുഴ ലയിക്കുന്നു! പി ജെ ജോസഫ് ഇനി ബ്രാക്കറ്റില്ലാ പാർട്ടിയുടെ അമരത്ത്
ഡോ സുരേഷ് കുമാർ മുട്ടത്ത് പ്രകൃതി പിക്ചേഴ്സിന്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. കാളിദാസ് ജയറാമിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത് കാർത്തിക നായരാണ്. രഞ്ജി പണിക്കർ, ശിവജിത്ത് പത്മനാഭൻ, ജയകുമാർ, ശരൺ, ഉല്ലാസ്, പന്തളം, തോമസ് ജി കണ്ണമ്പുഴ, സബിത ജയരാജ്, മാസ്റ്റർ കേശവ് ജയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
റൂട്ട്സ് ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയും ബാക്ക് പാക്കേഴ്സിനുണ്ട്. ഇതുവരെ കാണാത്ത തരത്തിലുള്ള വേറിട്ട ഗെറ്റപ്പിലാണ് കാളിദാസ് ജയറാം സിനിമയിൽ എത്തുന്നത്. അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
