കൈത്തോട്ടിലേക്ക് ചെന്ന് പുഴ ലയിക്കുന്നു! പി ജെ ജോസഫ് ഇനി ബ്രാക്കറ്റില്ലാ പാർട്ടിയുടെ അമരത്ത്

Last Updated:

സ്വന്തം പിതാവ് പി ടി ചാക്കോയോട് ഒരു വിഭാഗം കോൺഗ്രസുകാർ കാണിച്ച നന്ദികേടിന്റെ ഫലമായി രൂപം കൊണ്ട പാർട്ടി. ആ പാർട്ടിക്ക് കോട്ടയം തിരുനക്കര മൈതാനത്തു വച്ച് മന്നത്തു പത്മനാഭൻ നൽകിയ കേരളാ കോൺഗ്രസ് എന്ന പേര്. ആ പേരുമാത്രമാണ് രാഷ്ട്രീയത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പി സി തോമസിന് ആസ്തിയായി ഉണ്ടായിരുന്നത്. ആ ഒറ്റപ്പേരുകൊണ്ടു തന്നെ ഇപ്പോൾ അദ്ദേഹത്തിന് പുതിയ അസ്തിത്വവും ആസ്തിയും കൈവരികയാണ്. പി ജെ ജോസഫിന്റെ പാർട്ടി ആ പേരിലേക്കാണ് ചെന്നു ലയിക്കുന്നത്.

കോട്ടയം: കേരളാ കോൺഗ്രസ് പിളർപ്പുകളുടേയും ലയനത്തിന്റേയും ചരിത്രത്തിൽ പുതിയ അധ്യായമാണ് ഇനി നടക്കാൻ പോകുന്നത്. പി ജെ ജോസഫിന്റെ പാർട്ടി, പി സി തോമസിന്റെ പാർട്ടിയിൽ ലയിക്കുന്നു. കൈത്തോട്ടിൽ ചെന്നു പുഴ ലയിച്ചു എന്നു പറയുന്നതുപോലെയാണ് പി സി തോമസിന്റെ പാർട്ടിയിൽ ചെന്നു പി ജെ ജോസഫ് ലയിക്കുന്നത്. പാർട്ടിയുടെ പേരല്ലാതെ അറിയപ്പെടുന്ന നേതാക്കളോ ജനപ്രതിനിധികളോ ഒപ്പമില്ലാത്ത പി സി തോമസിന്റെ പാർട്ടിയിലേക്കാണ് പി ജെ ജോസഫ് ഒരു എം പിയും രണ്ട് എം എൽ എമാരുമായി ചെന്നുകയറുന്നത്.
സ്വന്തം പിതാവ് പി ടി ചാക്കോയോട് ഒരു വിഭാഗം കോൺഗ്രസുകാർ കാണിച്ച നന്ദികേടിന്റെ ഫലമായി രൂപം കൊണ്ട പാർട്ടി. ആ പാർട്ടിക്ക് കോട്ടയം തിരുനക്കര മൈതാനത്തു വച്ച് മന്നത്തു പത്മനാഭൻ നൽകിയ കേരളാ കോൺഗ്രസ് എന്ന പേര്. ആ പേരുമാത്രമാണ് രാഷ്ട്രീയത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പി സി തോമസിന് ആസ്തിയായി ഉണ്ടായിരുന്നത്. ആ ഒറ്റപ്പേരുകൊണ്ടു തന്നെ ഇപ്പോൾ അദ്ദേഹത്തിന് പുതിയ അസ്തിത്വവും ആസ്തിയും കൈവരികയാണ്. പി ജെ ജോസഫിന്റെ പാർട്ടി ആ പേരിലേക്കാണ് ചെന്നു ലയിക്കുന്നത്.
advertisement
രണ്ടാം കേരള മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി സ്ഥാനത്തു നിന്ന് പി ടി ചാക്കോയെ പുറത്താക്കിയതിനെ തുടർന്ന് ഉണ്ടായതാണ് കേരളാ കോൺഗ്രസ്. ഇന്നത്തെ പാലാ ആയ പഴയ മീനച്ചിലിന്റെ എംഎൽഎ ആയിരുന്ന ചാക്കോ കോൺഗ്രസിൽ നിന്നു രാജിവച്ച് വക്കീൽ ജോലിപോലും ആരംഭിച്ചിരുന്നു. ഒരു കേസ് നടപടിക്കായി കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു മരണം. ചാക്കോയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കോൺഗ്രസ് വിട്ട കെ എം ജോർജിന്റെ നേതൃത്വത്തിലുള്ള 15 എംഎൽഎമാരാണ് കേരളാ കോൺഗ്രസ് ഉണ്ടാക്കിയത്. ആ കെ എം ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജും പി ടി ചാക്കോയുടെ മകൻ പി സി തോമസും ഇനി ഒരു പാർട്ടിയിൽ.
advertisement
കെ എം മാണിയോട് കലഹിച്ച് മൂവാറ്റുപുഴയിൽ എൻഡിഎ പിന്തുണയോടെ മൽസരിച്ചു ജയിച്ചു തുടങ്ങിയതാണ് പി സി തോമസിന്റെ വഴിമാറിയുള്ള നടത്തം. അതിനാണ് ഇപ്പോൾ വീണ്ടും മാറ്റമുണ്ടാകുത്. 91ൽ കുതിര ചിഹ്നം നഷ്ടമായ ശേഷം പി ജെ ജോസഫും ബ്രാക്കറ്റില്ലാത്ത ഒരു പാർട്ടിയുടെ അമരക്കാരനാവുകയാണ്. രണ്ടില ചിഹ്നത്തിന്റെ അവകാശം സുപ്രീം കോടതിയും ജോസ് കെ മാണിക്കു നൽകിയതോടെയാണ് സ്വന്തം പാർട്ടിയെ നിലനിർത്താൻ ജോസഫ് പി സി തോമസുമായി ലയിച്ചത്. പുതിയ പാർട്ടി രജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങാനുള്ള സമയം ഇല്ലാത്തതായിരുന്നു കാരണം.
advertisement
ഇന്നലെ രാത്രി നടന്ന ചർച്ചയിലാണ് എൻ ഡി എ വിടാൻ പിസി തോമസ് തീരുമാനിച്ചത്. ഇന്ന് കടുത്തുരുത്തിയിൽ ലയനം നടക്കും. പി ജെ ജോസഫ് ചെയർമാനും പി സി തോമസ് ഡെപ്യൂട്ടി ചെയർമാനും മോൻസ് ജോസഫ് വൈസ് ചെയർമാനുമാകാനുമാണ് ധാരണ. സീറ്റ് നിഷേധിച്ചതിനാലാണ് എൻഡിഎ വിടുന്നതെന്ന് പിസി തോമസ് പ്രതികരിച്ചു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് സുപ്രീംകോടതി അനുവദിച്ചതോടെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മുന്നിൽ പാർട്ടി ചിഹ്നം ചോദ്യചിഹ്നം ആയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൈത്തോട്ടിലേക്ക് ചെന്ന് പുഴ ലയിക്കുന്നു! പി ജെ ജോസഫ് ഇനി ബ്രാക്കറ്റില്ലാ പാർട്ടിയുടെ അമരത്ത്
Next Article
advertisement
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം കോടതി തള്ളി 
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം കോടതി തള്ളി 
  • ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഭൂമിയെന്ന വാദം പാലാ സബ് കോടതി തള്ളിയിരിക്കുകയാണ്

  • 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി, പദ്ധതി അനിശ്ചിതത്വത്തിൽ

  • വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കാൻ വീണ്ടും സാമൂഹിക പഠനം നിർദ്ദേശിച്ചു

View All
advertisement