Explained | ആധാർ കാർഡ് ഉപയോഗിച്ച് എങ്ങനെ പ്രോവിഡന്റ് ഫണ്ടിനു വേണ്ടി യു എ എൻ സൃഷ്ടിക്കാം? വിശദാംശങ്ങൾ അറിയാം

Last Updated:

നിങ്ങളുടെ ആധാർ യു എ എന്നുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ https://iwu.epfindia.gov.in/eKYC/എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന സ്‌ക്രീനിൽ ഇ-കെ വൈ സി ട്രാക്ക് ചെയ്യാനുള്ള ഓപ്‌ഷൻ കാണാം.

എന്താണ് യു എ എൻ?
ഇ പി എഫിൽ സംഭാവന നൽകുന്ന തൊഴിലാളികൾക്കെല്ലാം 12 ഡിജിറ്റ് ഉള്ള ഒരു യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) ഉണ്ടാകും. എംപ്ലോയീ പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നൽകുന്ന ഈ നമ്പറിന് സാധുത നൽകുന്നത് തൊഴിൽ മന്ത്രാലയമാണ്. ഒരു തൊഴിലാളിയുടെയും യു എ എൻ നമ്പർ സ്ഥിരം നമ്പറാണ്. ജോലി മാറുകയാണെങ്കിലും ആ നമ്പറിന് മാറ്റം ഉണ്ടാകില്ല. ജോലി മാറ്റം ഉണ്ടായാൽ ഇ പി എഫ് ഓ തൊഴിലാളിക്ക് പുതിയ അക്കൗണ്ട് അല്ലെങ്കിൽ ഐ ഡി നൽകുന്നു. ആ ഐ ഡി യും പ്രസ്തുത യു എ എൻ നമ്പറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടാകും. പുതിയ കമ്പനിയിൽ ഈ യു എ എൻ ഉപയോഗിച്ചുകൊണ്ട് ഒരു പുതിയ ഐ ഡി നൽകാൻ തൊഴിലാളിക്ക് ആവശ്യപ്പെടാം.
advertisement
ആധാർ ഉപയോഗിച്ച് എങ്ങനെ യു എ എൻ സൃഷ്ടിക്കാം?
യു എ എൻ നമ്പർ സൃഷ്ടിക്കാൻ ഓൺലൈൻ സൗകര്യവും ഇ പി എഫ് ഓ ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് തൊഴിലാളികൾക്ക് യു എ എൻ നമ്പർ സൃഷ്ടിക്കാൻ കഴിയും.
ആധാറുമായി മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. യു എ എൻ നമ്പറിനായി അപേക്ഷിക്കുമ്പോൾ ഫോണിൽ ഒരു ഒ ടി പി വരും. ഈ പാസ്‌വേർഡ് നൽകിയാൽ നിങ്ങളുടെ ജനനത്തീയതി, പേര് തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ സിസ്റ്റത്തിന് ലഭ്യമാകും. അത് നിങ്ങൾക്ക് സ്‌ക്രീനിൽ കാണാനാകും. എല്ലാ രേഖകളും സ്ഥിരീകരിച്ചതിനു ശേഷം നിങ്ങളുടെ യു ഇ എൻ സൃഷ്ടിക്കപ്പെടും.
advertisement
ഇതിനായി ആദ്യം ഇ പി എഫ് ഓ-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.epfindia.gov.in സന്ദർശിക്കുകയാണ് വേണ്ടത്. ലോഗ് ഇൻ സ്‌ക്രീനിൽ ഓൺലൈൻ ആധാർ വെരിഫൈഡ് യു എ എൻ അലോട്ട്മെന്റ് എന്ന ഓപ്‌ഷൻ കാണാം. അത് ക്ലിക്ക് ചെയ്യുക.
തുടർന്ന് ആധാർ നമ്പർ നൽകുക. ഒ ടി പി ലഭിക്കാനുള്ള ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഒ ടി പി വരും. ആ പാസ്‍വേർഡ് സ്‌ക്രീനിൽ ടൈപ്പ് ചെയ്യുക.
advertisement
ആധാറുമായി യു എ എൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്നെങ്ങനെ അറിയാം?
നിങ്ങളുടെ ആധാർ യു എ എന്നുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ https://iwu.epfindia.gov.in/eKYC/എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന സ്‌ക്രീനിൽ ഇ-കെ വൈ സി ട്രാക്ക് ചെയ്യാനുള്ള ഓപ്‌ഷൻ കാണാം. അത് ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ യു എ എൻ നമ്പർ നൽകുക. ആധാർ കാർഡ് യു എ എന്നുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച സ്ഥിരീകരണം അപ്പോൾ ലഭിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | ആധാർ കാർഡ് ഉപയോഗിച്ച് എങ്ങനെ പ്രോവിഡന്റ് ഫണ്ടിനു വേണ്ടി യു എ എൻ സൃഷ്ടിക്കാം? വിശദാംശങ്ങൾ അറിയാം
Next Article
advertisement
വിരലിൽ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ വിദ്യാർത്ഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ
വിരലിൽ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ വിദ്യാർത്ഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ
  • പടന്നക്കാട് നെഹ്റു കോളേജിലെ വിദ്യാർത്ഥി ശ്രീഹരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

  • ശ്രീഹരി ഒരു വിരലിൽ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയിരുന്നു.

  • ഹൊസ്ദുർഗ് പൊലീസ് ശ്രീഹരിയുടെ മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

View All
advertisement