2019 മുതലാണ് വിക്കി കൗശലും കത്രീന കൈഫും അടുത്ത സുഹൃത്തുക്കളാകുന്നത്. ഒരു ഡിന്നർ പാർട്ടിയിൽവെച്ചാണ് ഇവർ അടുക്കുന്നത്. അതിനിടെ ഇരുവരും ഒരുമിച്ചുള്ള ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇത്രയും കാര്യങ്ങളും സത്യമാണെന്നും, അതേക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും ഹർഷ് വർദ്ധൻ കപൂർ സൂം ചാറ്റ് ഷോയിൽ പറഞ്ഞു.
Also Read- ആമിർ ഖാന്റെ മകൻ ജുനൈദ് അഭിനയിക്കുന്ന ആദ്യ ചിത്രമായ മഹാരാജയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു
advertisement
എന്നാ. 2019നും ഒരു വർഷം മുമ്പ് തന്നെ കത്രീനയും വിക്കിയും തമ്മിലുള്ള ബന്ധം തുടങ്ങിയതായും പറയപ്പെടുന്നു. 2018 ൽ കരൺ ജോഹറിന്റെ ടോക്ക് ഷോയായ കോഫി വിത്ത് കരൺ 6 ന്റെ എപ്പിസോഡിനിടെ കത്രീന കൈഫ് “വിക്കി കൌശലിനൊപ്പമുള്ള വേഷത്തിൽ നന്നായി തിളങ്ങാനാകുന്നുണ്ട്” എന്നു പറഞ്ഞു. ഷോയ്ക്കിടെ കത്രീനയുടെ പ്രസ്താവനയെക്കുറിച്ച് പറഞ്ഞപ്പോൾ, താൻ ശരിക്കും ത്രില്ലടിച്ചു പോയെന്നും, ഇത് കേട്ട് ഒരു നിമിഷത്തേക്ക് ബോധരഹിതനായെന്നും അന്ന് വിക്കി കൌശൽ പിന്നീട് പറഞ്ഞിരുന്നു.
സൽമാൻ ഖാനും ദിഷ പതാനിയും ചേർന്ന് അഭിനയിച്ച അലി അബ്ബാസ് സഫറിന്റെ 2019 ലെ ഭാരത് എന്ന ചിത്രത്തിലാണ് കത്രീന കൈഫ് അവസാനമായി വേഷമിട്ടത്. അക്ഷയ് കുമാറിനൊപ്പം രോഹിത് ഷെട്ടിയുടെ കോപ് നാടകമായ സൂര്യവംശിയിൽ അവർ അടുത്തതായി അഭിനയിക്കും. ഫോൺ ഭൂട്ടിലും അവർ അഭിനയിക്കും.
Also Read- Nayanthara Netrikann | ഇതുവും കടന്തു പോകും; നയൻതാര ചിത്രത്തിലെ പുതിയ പാട്ട് വൈറൽ
അതേസമയം, വിക്കി കൌശലിനെ അവസാനമായി കണ്ടത് ഭൂത് പാർട്ട് വൺ: ദ ഹോണ്ടഡ് ഷിപ്പിലാണ്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളിൽ ദി ഇമ്മോർട്ടൽ അശ്വതാമ, സർദാർ ഉദം സിംഗ്, ഫീൽഡ് മാർഷൽ സാം മാനെക്ഷയുടെ ജീവചരിത്രം ഉൾപ്പെടുന്നു.
