സുശാന്തിന്റെ അവസാന ചിത്രം കണ്ട ശേഷം നടിയും അദ്ദേഹത്തിന്റെ സുഹൃത്തുമായ കൃതി സനനും ഹൃദയ സ്പർശിയായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ഞായറാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ് കൃതി പോസ്റ്റ് പങ്കുവെച്ചത്. സുശാന്തിൻറെ ചിത്രങ്ങളടങ്ങുന്ന വീഡിയോ കൊളാഷിനൊപ്പമാണ് കൃതിയുടെ പോസ്റ്റ്.
സിനിമ കണ്ടപ്പോൾ വീണ്ടും തന്റെ ഹൃദയം തകർന്നിരിക്കുകയാണെന്ന് കൃതി പറയുന്നു. സുശാന്ത് അവതരിപ്പിച്ചിരിക്കുന്ന മുന്നി എന്ന കഥാപാത്രത്തിലൂടെ പല സന്ദർഭങ്ങളിലും സുശാന്ത് ജീവിച്ചിരിക്കുന്നതായി തനിക്ക് തോന്നിയെന്നും കൃതി പറയുന്നു.
TRENDING:Rana Daggubati|വിവാഹ തീയതി വെളിപ്പെടുത്തി റാണാ ദഗുബാട്ടി
advertisement
[PHOTO]Viral Video|കുത്തനെയുള്ള മലയിലേക്ക് സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ നടന്നു കയറി സന്യാസി
[NEWS]ദിൽബേച്ചാരയും തമിഴ്റോക്കേഴ്സ് ചോർത്തി; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ
[PHOTO]
ചിത്രത്തിലെ നായിക സഞ്ജന സാങ്ഘി, സംവിധായകന്‍ മുകേഷ് ഛബ്ര എന്നിവരെയും കൃതി പോസ്റ്റിൽ അഭിന്ദിച്ചിട്ടുണ്ട്.
കൃതി പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയാണ്; ഇത് ഓകെ അല്ല! കൂടാതെ ഇത് യോജിക്കുന്നുമില്ല.. ഇത് ഒരിക്കൽ കൂടി എന്റെ ഹൃദയം തകർത്തിരിക്കുന്നു. മാന്നിയിലൂടെ പല സന്ദർഭങ്ങളിലും നീ ജീവിച്ചിരിക്കുന്നത് ഞാൻ കണ്ടു. ഈ കഥാപാത്രത്തിൽ നിന്നെ നീ അടയാളപ്പെടുത്തിയിരിക്കുന്നത് എവിടെയൊക്കെയാണെന്ന് എനിക്ക് നന്നായി അറിയാം. എല്ലായ്പ്പോഴത്തെയും പോലെ നിന്റെ നിശബ്ദതയാണ് നിന്റെ മാന്ത്രികത. ഒന്നും പറയാതെ നീ വളരെയധികം പറയുന്ന നിമിഷങ്ങൾ- കൃതി കുറിച്ചു.
2017ൽ പുറത്തിറങ്ങിയ രാബ്ത എന്ന ചിത്രത്തിൽ കൃതിയും സുശാന്തും ഒന്നിച്ച് അഭിനയിച്ചിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നാലെയും കൃതി അദ്ദേഹത്തെ കുറിച്ച് വൈകാരിക പോസ്റ്റ് പങ്കുവെച്ചിരുന്നു.