കുത്തനെയുള്ള മലയിലേക്ക് കയറോ മറ്റ് പിടിവള്ളികളോ ഇല്ലാതെ നടന്നു കയറുന്നത് സിനിമകളിലും അനിമേഷനുകളിലും നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. യഥാർഥ ജീവിതത്തിൽ അങ്ങനെയൊന്ന് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ അത്തരത്തിലൊരു കാഴ്ച അടുത്തിടെ വൈറലായിട്ടുണ്ട്. ഈ കാഴ്ച കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് നെറ്റിസെൻസ്.
ഇത് മറ്റൊന്നുമല്ല, കുത്തനെയുള്ള മലയിലേക്ക് ഒരു സന്യാസി നടന്നു കയറുന്നതാണ് വീഡിയോ. ഒരു കയറിന്റെയോ മറ്റ് പിടിവള്ളികളുടെയോ സഹായമില്ലാതെ സാധാരണ വഴിയിലൂടെന്നപോലെ അനായാസമാണ് സന്യാസി നടന്നു കയറുന്നത്.
My first day in San Francisco pic.twitter.com/UU29JKwxgW
— Ya Motha🥃🍃 (@BxtchesnBlunts_) July 23, 2020
കയറിന്റെ സഹായത്തോടെ മലകയറാൻ ശ്രമിക്കുന്നവരെയും വീഡിയോയിൽ കാണാം. ഇവരുടെ സമീപത്തൂടെയാണ് വളരെ എളുപ്പത്തിൽ കൂടുതൽ സുരക്ഷിതമായി സന്യാസി നടന്നു നീങ്ങുന്നത്.
എല്ലാവരെയും അതിശയിപ്പിച്ചിരിക്കുന്ന ഈ വീഡിയോ ട്വിറ്ററിൽ 70 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. 62000 റീട്വീറ്റും മൂന്ന് ലക്ഷം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
TRENDING:ദിൽബേച്ചാരയും തമിഴ്റോക്കേഴ്സ് ചോർത്തി; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ
[PHOTO]Covid 19 | കോവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്നാടിനെ മറികടന്ന് കർണാടകം; രാജ്യത്ത് രണ്ടാം സ്ഥാനത്ത്
[PHOTO]ദിവസവും ഒരു സ്മോൾ ശരിയാണോ? മദ്യപാനത്തെക്കുറിച്ച് അധികാർക്കും അറിയാത്ത കാര്യങ്ങൾ
[PHOTO]
തന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള പാതയായിട്ടാണ് സന്യാസി മലഞ്ചെരിവിനെ കാണുന്നതെന്നും എന്നാൽ മലകയറ്റക്കാർ അവരുടെ കഴിവ് പരിശോധിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് ഇതിനെ കാണുന്നതെന്നും . അതാണ് വ്യതാസമെന്നും ഒരാൾ പറയുന്നു.
The Monk sees the cliff face as the path he has to take to his destination.
The climbers see the same cliff face as a means of testing their prowess and show their knowledge of the intricacies of climbing equipment use.
Big difference.
— M Sharma (@mona1961talks) July 24, 2020
സന്യാസി അദ്ദേഹത്തിന്റെ പാദങ്ങളാൽ പരുക്കൻ ഭൂമിയെ സ്നേഹത്തോടെ സംരക്ഷിക്കുന്നു, എന്നാൽ മലകയറ്റക്കാർ അതിനെ കീഴടക്കാൻ കൂർത്ത സ്പൈക്കുകളാൽ കുത്തുകയാണ്. അതാണ് വ്യത്യാസം-മറ്റൊരാളുടെ പ്രതികരണം ഇങ്ങനെയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Social media, Video, Viral video