TRENDING:

നടൻ വിജയ്ക്കെതിരെ ആദായ നികുതിവകുപ്പ്‌ ചുമത്തിയ ഒന്നരക്കോടി രൂപ പിഴ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു

Last Updated:

പുലി’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറൻസി ആയും വിജയ് കൈപ്പറ്റിയെന്നും ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നുമായിരുന്നു ആരോപണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: നടന്‍ വിജയ്ക്കെതിരെ ആദായി നികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ ചുമത്തിയല പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 201-2017 സാമ്പത്തികവർഷത്തിൽ തനിക്കു ലഭിച്ച 15 കോടി രൂപ അധികവരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ആദായനികുതി വകുപ്പിന്റെ ആരോപണം.
advertisement

പുലി’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറൻസി ആയും വിജയ് കൈപ്പറ്റിയെന്നും ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നുമായിരുന്നു ആരോപണം. ശിക്ഷാ നടപടി സമയബന്ധിതമാണെന്ന വിജയ് യുടെ വാദം അംഗീകരിച്ച് ജഡ്ജി ഇടക്കാല വിലക്ക് അനുവദിച്ചു.

Also Read-'ശ്രീലങ്കയിൽ വന്നതിന് നന്ദി, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ആണ്'; മമ്മൂട്ടിയോട് സനത് ജയസൂര്യ

15 കോടി രൂപയുടെ അധികവരുമാനം വിജയ്‌ക്ക് ഉണ്ടായെന്നും പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. 2016-17 മൂല്യനിർണയ വർഷവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് വിജയ് തന്റെ ഹർജിയിൽ ആവശ്യപ്പെട്ടു.

advertisement

Also Read-'ശ്രീലങ്കയിൽ വന്നതിന് നന്ദി, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ആണ്'; മമ്മൂട്ടിയോട് സനത് ജയസൂര്യ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2016-17 വർഷത്തെ പിഴ തുക ആവശ്യപ്പെട്ട് 2018 ഡിസംബർ 11-ന് നൽകിയ നോട്ടീസ് സമയബന്ധിതമാണെന്നും അതിനാൽ അത് അസാധുവാണെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴത്തുക 2018 ജൂൺ 30-ന് മുമ്പ് ചുമത്തേണ്ടതാണെന്ന് വിജയിന്റെ അഭിഭാഷകൻ വാദിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Film/
നടൻ വിജയ്ക്കെതിരെ ആദായ നികുതിവകുപ്പ്‌ ചുമത്തിയ ഒന്നരക്കോടി രൂപ പിഴ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു
Open in App
Home
Video
Impact Shorts
Web Stories