'ശ്രീലങ്കയിൽ വന്നതിന് നന്ദി, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ആണ്'; മമ്മൂട്ടിയോട് സനത് ജയസൂര്യ

Last Updated:

പുതിയ സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായാണ് മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയത്.

കൊളംബോ: ശ്രീലങ്കയിൽ മമ്മൂട്ടിയുടെ ആതിഥേയനായി ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ. പുതിയ സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായാണ് മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയത്. ജയസൂര്യയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിക്കുകയും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്ചചത്.
എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കുന്ന ആന്തോളജി ചിത്രത്തിന്‍റെ ഷൂട്ടിംഗിനുവേണ്ടിയാണ് മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയത്. എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയിലാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
advertisement
'മലയാളത്തിലെ മുതിര്‍ന്ന നടന്‍ മമ്മൂട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. സര്‍, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍താരമാണ്. ശ്രീലങ്കയിൽ വന്നതിന് നന്ദി. എല്ലാ ഇന്ത്യന്‍ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദര്‍ശിക്കാനായും ആസ്വദിക്കാനും ഞാന്‍ ക്ഷണിക്കുന്നു' മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ജയസൂര്യ ട്വിറ്ററില്‍ കുറിച്ചു.
എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‍കാരമായ ആന്തോളജിയില്‍ മറ്റ് പ്രമുഖ സംവിധായകരും അണിനിരക്കുന്നുണ്ട്. പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവര്‍ക്കൊപ്പം എംടിയുടെ മകള്‍ അശ്വതിയും ഒരു ചിത്രം ഒരുക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ശ്രീലങ്കയിൽ വന്നതിന് നന്ദി, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ആണ്'; മമ്മൂട്ടിയോട് സനത് ജയസൂര്യ
Next Article
advertisement
മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും; അന്തിമ തീരുമാനം ശനിയാഴ്ച
മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും; അന്തിമ തീരുമാനം ശനിയാഴ്ച
  • കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ സാധ്യത, അന്തിമ തീരുമാനം ശനിയാഴ്ച.

  • മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് കെ ജയകുമാറിന്റെ പേര് നിർദേശിച്ചത്.

  • ശബരിമല സീസൺ ഭംഗിയാക്കുന്നതിന് മുൻഗണന, വിശ്വാസികളുടെ വിശ്വാസം കാക്കുമെന്ന് കെ ജയകുമാർ.

View All
advertisement