സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്ന് കേസിലെ പരാതിക്കാരന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കരുതെന്നും അവർ വാദിച്ചു. ജസ്റ്റിസ് കെ വി വിശ്വനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസിൽ പ്രതികളായ 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കളുടെ ആവശ്യം തള്ളിയത്.
ലാഭവിഹിതത്തിൽ 40 ശതമാനം നൽകാമെന്ന് പറഞ്ഞ് തന്റെ പക്കലിൽനിന്ന് 7 കോടി രൂപ തട്ടിയെന്നാണ് സിറാജ് ഹമീദിന്റെ പരാതി. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണി ആന്റണി എന്നിവർക്കെതിരേയാണ് കേസ്. നടൻ സൗബിൻ ഷാഹിറിന്റെ പിതാവാണ് ഹർജിക്കാരനായ ബാബു ഷാഹിർ.
advertisement
Summary: The Supreme Court of India has dismissed a petition filed by the producers of the blockbuster Malayalam movie Manjummel Boys, seeking to quash a financial fraud case registered against them. The plea was moved by Babu Shahir, one of the producers and father of actor Soubin Shahir.
