TRENDING:

'വരുന്നത് രാജാവാകുമ്പോൾ വരവ് രാജകീയമാകും'; സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാൽ

Last Updated:

സ്ലോ മോഷനും ബാക്ക് ഗ്രൗണ്ട് സംഗീതവുമൊക്കെ ചേർത്ത് താരത്തിന്‍റെ ഒരു ഫാൻസ് ക്ലബാണ് വീഡിയോ പുറത്തു വിട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് ഒരു കുഞ്ഞു വീഡിയോയാണ്. വെറും പതിനഞ്ച് സെക്കൻഡ് മാത്രമുള്ള ഈ വീഡിയോ ലക്ഷകണക്കിന് ആളുകളാണ് കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. ദൃശ്യം 2 വിന്‍റെ ചിത്രീകരണ ലൊക്കേഷനിലേക്ക് മോഹൻലാൽ എത്തുന്ന വീഡിയോയാണിത്. ലൊക്കേഷനിലേക്ക് കടന്നു വരുന്ന തന്‍റെ കാറിൽ നിന്നിറങ്ങിയ ലാൽ, മാസ്ക് അഴിച്ച് ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്ത് നടന്നനീങ്ങുന്നു.
advertisement

സ്ലോ മോഷനും ബാക്ക് ഗ്രൗണ്ട് സംഗീതവുമൊക്കെ ചേർത്ത് താരത്തിന്‍റെ ഒരു ഫാൻസ് ക്ലബാണ് വീഡിയോ പുറത്തു വിട്ടത്. തോള് ചരിച്ച് ചെറു പുഞ്ചിരിയോടെ സ്ലോ മോഷനിൽ മോഹൻ ലാൽ എത്തുന്ന ദൃശ്യങ്ങൾ 'ദി റോയൽ എൻട്രി' എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവച്ചത്. 'വരുന്നത് രാജാവാകുമ്പോൾ വരവ് രാജകീയമാകും' എന്ന തലക്കെട്ടോടെ വൈകാതെ തന്നെ ലാൽ ആരാധകർ ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു.

advertisement

കോവിഡ് പശ്ചാത്തലത്തിലുള്ള ഇടവേളയ്ക്ക് ശേഷമാണ് ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള പല ചിത്രങ്ങളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം എത്തുന്നതിന്‍റെ ആവേശത്തിൽ കൂടിയാണ് ആരാധകർ. ജിത്തു ജോസഫ് തന്നെ ഒരുക്കുന്ന ചിത്രത്തിൽ ആദ്യ ഭാഗത്തിലെ താരങ്ങൾ തന്നെയാണ് അണിനിരക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത്ത്, സായ് കുമാർ, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'വരുന്നത് രാജാവാകുമ്പോൾ വരവ് രാജകീയമാകും'; സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാൽ
Open in App
Home
Video
Impact Shorts
Web Stories