ചിത്രത്തിനായി ബൈജുവുമായി എട്ടുലക്ഷം രൂപയുടെ കരാറാണ് ഉള്ളതെന്നാണ് നിർമാതാവ് പറയുന്നത്. 20 ലക്ഷം രൂപയാണ് നടന്‍റെ പ്രതിഫലം. ആ തുക മുഴുവനായി തന്നെ വേണമെന്നാണ് ബൈജു ആവശ്യപ്പെടുന്നതെന്നും ഇയാൾ ആരോപിച്ചിരുന്നു. പ്രതിഫലം നൽകാതെ സിനിമ ഡബ്ബ് ചെയ്യില്ലെന്ന് ബൈജു അറിയിച്ചതായും നിർമാതാവിന്റെ പരാതിയിലുണ്ട്. എന്നാൽ നിർമ്മാതാവിന്‍റെ എല്ലാത്തരത്തിലുള്ള ആരോപണങ്ങളും തള്ളിയാണ് ബൈജു പ്രതികരിച്ചിരിക്കുന്നത്.
advertisement
മരട് എന്ന ചിത്രത്തിൽ ജോയിൻ ചെയ്യുന്ന അന്ന് ചിത്രത്തിന്‍റെ മാനേജർ ഒരു ബ്ലാങ്ക് ചെക്കുമായി വന്നിരുന്നു. അന്ന് അക്കത്തിലും അക്ഷരത്തിലും ഇരുപത് ലക്ഷം രൂപ എന്നൊഴുതി ഒപ്പിട്ടു കൊടുത്തു. ഷൂട്ടിംഗിന് ഇടയ്ക്കൊന്നും ഇതിനെക്കുറിച്ച് പരാമർശം ഒന്നും ഉണ്ടായില്ല എന്നാണ് ബൈജു ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറയുന്നത്. ഈ ചിത്രത്തിൽ ജോയിൻ ചെയ്ത അതേസമയത്ത് തന്നെയാണ് മിന്നൽ മുരളി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗും നടക്കുന്നത്. ആ സിനിമയ്ക്ക് 20 ലക്ഷം രൂപയാണ് പ്രതിഫലം തരുന്നത്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഇവരുടെ തന്നെ അസോസിയേഷനിലെ അംഗമായ സോഫിയാ പോളിനോട് ചോദിക്കാനും താരം ആവശ്യപ്പെടുന്നുണ്ട്.
Also Read-'ഇതെന്റെ രണ്ടാം ജന്മം.. ദൈവം ഇവിടെ പീസ് വാലിയിലാണ് ഉള്ളത്' ; നടി ശരണ്യ
മരടിന്‍റെ പ്രൊഡൂസർ പറയുന്നത് പോലെ എട്ടുലക്ഷം രൂപയ്ക്കാണ് താൻ സൈൻ ചെയ്തതെങ്കിൽ ആ എഗ്രിമെന്‍റെ് തനിക്കും കാണണമെന്നും അങ്ങനെയൊരു എഗ്രിമെന്‍റിൽ താൻ ഒപ്പിട്ടില്ലെന്നുമാണ് ബൈജു പറയുന്നത്. 20 ലക്ഷം രൂപയുടെ കരാറിൽ വൈറ്റ്നർ ഉപയോഗിച്ച് മായിച്ച് എട്ടുലക്ഷം എന്നാക്കിയോ എന്നറിയില്ലെന്നും അങ്ങനെ ചെയ്താൽ കണ്ടാൽ മനസിലാകുമെന്നുമാണ് പറയുന്നത്. ആ എഗ്രിമെന്‍റ് കാണിച്ചാൽ പ്രൊഡ്യൂസർ പറയുന്നത് പോലെ അനുസരിച്ച് ഡബ്ബിംഗ് പൂർത്തിയാക്കും നൽകും.
Also Read-Video | മദ്യലഹരിയിൽ സുഹൃത്തുക്കളെ വെല്ലുവിളിച്ച് വാഷിംഗ് മെഷീനിൽ കയറി; ഒടുവിൽ ഡ്രയറിൽ കുടുങ്ങി യുവതി
നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ചിത്രമായ പട്ടാഭിരാമൻ എന്ന ചിത്രത്തിലെ പ്രതിഫലമായ 15 ലക്ഷം രൂപ നൽകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം എട്ടുലക്ഷം എന്ന തുകയിൽ ഉറച്ചു നിൽക്കുകയാണ്. അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. താൻ ഒപ്പിട്ട എഗ്രിമെന്‍റ് ഉണ്ടെങ്കിൽ അത് കാണിക്കണമെന്ന് വെല്ലുവിളിച്ച ബൈജു, അത് കാണിച്ചാൽ പ്രൊഡ്യൂസർ പറയുന്ന സമയത്ത് വന്ന് ഡബ്ബിംഗ് ചെയ്തു കൊടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.
പ്രൊഡ്യൂസർ അസോസിയേഷന്‍റെ ഭാരവാഹികളെ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രൊഡ്യൂസറെ സംരക്ഷിക്കാനാണല്ലോ സംഘടന ഉണ്ടാക്കിയതെന്നും പറഞ്ഞ ബൈജു ഏത് കാര്യത്തിലായാലും നീതി ഉണ്ടാകണമെന്നും അത് ആരുടെ ഭാഗത്താണെന്ന് പരിശോധിക്കാമെന്നുമാണ് പറഞ്ഞത്. അസോസിയേഷന്‍റെ ഭാഗത്ത് ഈ പ്രൊഡ്യൂസർ ഏൽപ്പിച്ച എഗ്രിമെന്‍റെ് ഉണ്ടെങ്കിൽ അത് മാധ്യമങ്ങളെ കാണിക്കണമെന്നും ആവശ്യപ്പെടുന്നു.
എന്തൊക്കെ പറഞ്ഞാലും പ്രൊഡ്യൂസർ ആളൊരു ബുദ്ധിമാനാണെന്ന് പറഞ്ഞാണ് ബൈജു വീഡിയോ അവസാനിപ്പിക്കുന്നത്. വിവാദം ഉണ്ടാക്കിയാല്‍ പടത്തിന് നല്ലൊരു പരസ്യം കൂടി കിട്ടുമല്ല.. അതൊക്കെ നല്ല കാര്യം തന്നെയാണ്. വിജയത്തിലെത്തട്ടെ എന്ന് ആശംസിക്കുന്നു എന്നായിരുന്നു വാക്കുകൾ.