ഇന്റർഫേസ് /വാർത്ത /Film / 'ഇതെന്റെ രണ്ടാം ജന്മം.. ദൈവം ഇവിടെ പീസ് വാലിയിലാണ് ഉള്ളത്' ; നടി ശരണ്യ

'ഇതെന്റെ രണ്ടാം ജന്മം.. ദൈവം ഇവിടെ പീസ് വാലിയിലാണ് ഉള്ളത്' ; നടി ശരണ്യ

saranya

saranya

ബ്രയിൻ ട്യൂമറിനുള്ള സർജറിക്കു ശേഷം ശരീരം തളർന്നു പോയ ശരണ്യ രണ്ടു മാസം മുൻപാണ് കോതമംഗലം പീസ് വാലിയിൽ എത്തുന്നത്. പീസ് വാലിയിലെ ചികിത്സയിലൂടെ വിസ്മയകരമായ മാറ്റങ്ങളാണ് ശരണ്യക്ക് ഉണ്ടായിട്ടുള്ളത്.

  • Share this:

നിസാർ കെ എ

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക്  ഏറെ പ്രിയങ്കരിയായ നടിയായിരുന്നു ശരണ്യ ശശി. ഛോട്ടാ മുംബൈ, ബോംബെ മാർച്ച്‌ 12 എന്നീ സിനിമകളിൽ മോഹൻലാലിനോടും മമ്മൂട്ടിയോടും ഒപ്പം അഭിനയിച്ചിട്ടുമുണ്ട്. 2012 മുതൽ ഏഴു തവണ ബ്രെയിൻ ട്യൂമർ തുടർച്ചയായി ബാധിച്ചതിനെ തുടർന്ന് ഏഴു തവണ തിരുവനന്തപുരം ശ്രീ ചിത്രയിൽ സർജറിക്ക് വിധേയയായി.

ബ്രയിൻ ട്യൂമറിനുള്ള സർജറിക്കു ശേഷം ശരീരം തളർന്നു പോയ ശരണ്യ രണ്ടു മാസം മുൻപാണ് കോതമംഗലം പീസ് വാലിയിൽ എത്തുന്നത്. പീസ് വാലിയിലെ ചികിത്സയിലൂടെ വിസ്മയകരമായ മാറ്റങ്ങളാണ് ശരണ്യക്ക് ഉണ്ടായിട്ടുള്ളത്. മറ്റാരുടെയും സഹായമില്ലാതെ നടക്കുന്ന അവസ്ഥയിലേക്ക് ശരണ്യ ഇപ്പോൾ എത്തിയിട്ടുണ്ട്.

ഇത് തന്റെ രണ്ടാം ജന്മമാണെന്നും ദൈവത്തെ താൻ കണ്ടത് പീസ് വാലിയിലാണെന്നും ശരണ്യ പറഞ്ഞു. സീമ ജി നായരും ഫിറോസ് കുന്നംപറമ്പിലും പീസ് വാലി ചെയർമാൻ പി എം അബൂബക്കറുമാണ് തങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ സ്ഥാനത്ത് ഉള്ളതെന്ന് ശരണ്യയും അമ്മയും പറഞ്ഞു.

ഓഗസ്റ്റ് മാസത്തിൽ ട്രോളിയിൽ കിടത്തിയാണ് ശരണ്യയെ പീസ് വാലിയിൽ എത്തിച്ചത്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു ശരണ്യ എന്ന് അമ്മ ഗീത പറയുന്നു.

ഇപ്പോൾ ഓർമയും തിരിച്ചു കിട്ടിയിട്ടുണ്ട്. പീസ് വാലി തങ്ങൾക്ക് നൽകിയത്  പുതിയ ജീവിതമാണെന്ന് ഗീത കൂട്ടിചേർത്തു.

കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യയും കുടുംബവും തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. ഏഴാമത്തെ സർജറിക്കു ശേഷം ശരീരം പൂർണമായും തളർന്നു പോയിരുന്നു. പലപ്പോഴും ഓർമ്മ നഷ്ടപ്പെട്ടു പോകുമായിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്ന് നടി സീമ ജി നായരുടെ നേതൃത്വത്തിൽ ശരണ്യക്ക് കൈത്താങ്ങായി നിരവധി പേർ എത്തിയിരുന്നു.

ഫിറോസ് കുന്നംപറമ്പിലും ശരണ്യയുടെ ചികിത്സസഹായർത്ഥം വീഡിയോ ചെയ്തിരുന്നു. സീമ ജി നായരുടെ നേതൃത്വത്തിൽ ശരണ്യക്കായി തിരുവനന്തപുരത്തു വീട് നിർമാണം അന്തിമ ഘട്ടത്തിലാണ്. എറണാകുളം ജില്ലയിൽ കോതമംഗലം നെല്ലികുഴി പത്തേക്കർ സ്ഥലത്താണ് പീസ് വാലി പ്രവർത്തിക്കുന്നത്.

ആരോരുമില്ലാതെ തെരുവിലായിപോയവർക്കായി സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രം, നിർധനരായ വൃക്ക രോഗികൾക്കായി ഡയാലിസിസ് കേന്ദ്രം, നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള തെറാപ്പി കേന്ദ്രം, പാലിയേറ്റീവ് കെയർ, സഞ്ചരിക്കുന്ന ആശുപത്രി എന്നിവയാണ് പീസ് വാലിയുടെ പ്രവർത്തനങ്ങൾ.

പൂർണമായും സൗജന്യമായാണ് എല്ലാ പ്രവർത്തനങ്ങളും.

നട്ടെല്ലിന് പരിക്കേറ്റ നൂറോളം പേർ ഇതിനോടകം ചികിത്സയിലൂടെ സ്വയം പര്യാപ്തരായി ജീവിതത്തിലേക്ക് തിരികെ എത്തിയിട്ടുണ്ട്.

First published:

Tags: FILM, Saranya Sasidharan