TRENDING:

TENET NEW TRAILER | അമ്പരപ്പിക്കാൻ വീണ്ടും നോളൻ; ടൈം ട്രാവലുമായി ടെനെറ്റ്

Last Updated:

ലോക്ക്ഡൗൺ തുടരുകയാണെങ്കിൽ ടെനെറ്റും ഒടിടി റിലീസിന് ഒരുങ്ങിയേക്കുമോ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമ്പരപ്പിക്കാൻ ക്രിസ്റ്റഫർ നോളൻ വീണ്ടും എത്തുന്നു. നോളന്റെ പുതിയ ചിത്രം ടെനെറ്റിന്റെ പുതിയ ട്രെയിലറാണ് ഇന്റർനെറ്റിലെ ചൂടൻ ചർച്ച. ഇന്നലെ രാത്രി പുറത്തിറങ്ങിയ ട്രെയിലർ ഇതിനകം യൂട്യൂബ് ട്രെന്റിങ്ങിൽ ഇടംപിടിച്ചു കഴിഞ്ഞു.
advertisement

നേരത്തേ സിനിമയുടെ ചിത്രങ്ങളും വൈറലായിരുന്നു. ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിൽ വെച്ചാണ് ടെനെറ്റ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയെ കുറിച്ച് ഇതുവരെ യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല. ടൈം ട്രാവലർ ആണ് വിഷയം എന്നാണ് പുതിയ ട്രെയിലറിൽ നിന്നും മനസ്സിലാക്കാവുന്നത്.

ജോൺ ഡേവിഡ് വാഷിങ്ടൺ, റോബർട്ട് പാറ്റിൻസൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഇന്ത്യയിൽ നിന്ന് ഡിംപിൾ കപാഡിയയും അഭിനയിക്കുന്നുണ്ട്.

നേരത്തേ, ജുലൈ 17 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കോവിഡ് 19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ റിലീസ് മാറ്റിവെക്കുമെന്ന് ഉറപ്പാണെങ്കിലും ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

advertisement

TRENDING:ലോക്ക് ഡൗൺ: വായ്പാ മൊറട്ടോറിയം ഓഗസ്റ്റ് വരെ നീട്ടി റിസർവ് ബാങ്ക് [NEWS]'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ ക്വാറന്റീനിൽ [NEWS]ബല്ലാല ദേവയുടെ വിവാഹ നിശ്ചയം ആഘോഷിച്ച് ആരാധകർ; കൂടുതൽ ചിത്രങ്ങൾ കാണാം [PHOTOS]

advertisement

വാർണർ ബ്രോസ് ആണ് ടെനെറ്റിന്റെ നിർമാണം. ലോക്ക്ഡൗൺ തുടരുകയാണെങ്കിൽ ടെനെറ്റും ഒടിടി റിലീസിന് ഒരുങ്ങിയേക്കുമോ എന്നും അഭ്യൂഹമുണ്ട്. എന്നാൽ ചിത്രത്തിന്റെ ട്രെയിലറിൽ ഇൻ തിയേറ്റേഴ്സ് എന്ന് എഴുതിക്കാണിക്കുന്നതിലാണ് ആരാധകരുടെ പ്രതീക്ഷ.

നോളൻ ചിത്രങ്ങൾ ബിഗ് സ്ക്രീനിൽ കാണുന്ന അനുഭവം ഒന്ന് വേറെ തന്നെയാണെന്ന് സിനിമാ പ്രേമികൾ പറയുന്നു.

ഡൺകിർക്ക് ആണ് ക്രിസ്റ്റഫർ നോളന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. ഇൻസെപ്ഷൻ, ഇന്റർസ്റ്റല്ലാർ, ഡ‍ാർക്ക് നൈറ്റ്, ഡാർക്ക് നൈറ്റ് റൈസസ്, അങ്ങനെ സിനിമാ മോഹികളെ ആവേശത്തിലാക്കിയ നോളൻ ചിത്രങ്ങളുടെ പട്ടികയിൽ ടെനെറ്റും എത്തുമോ എന്നാണ് ആകാംക്ഷയിലാണ് ആരാധകർ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
TENET NEW TRAILER | അമ്പരപ്പിക്കാൻ വീണ്ടും നോളൻ; ടൈം ട്രാവലുമായി ടെനെറ്റ്
Open in App
Home
Video
Impact Shorts
Web Stories