കഴിഞ്ഞ ദിവസമാണ് ബാഹുബലി താരം റാണ ദഗുബാട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. (image: instagram)
2/ 13
ഹൈദരാബാദിൽ ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോ നടത്തുന്ന മിഹീഖ ബജാജാണ് വധു.(image: instagram)
3/ 13
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ റാണ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. തുടർന്ന് ആരാധകരും ബല്ലാല ദേവയുടെ വിവാഹ വാർത്ത ഏറ്റെടുത്തു. (image: instagram)
4/ 13
പീച്ച് കളർ സാരിയിലാണ് മിഹീഖ നിശ്ചയത്തിന് എത്തിയത്. തൂവെള്ള മുണ്ടും ഷർട്ടുമാണ് റാണയുടെ വേഷം.(image: instagram)
5/ 13
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നിശ്ചയത്തിന് എത്തിയത്. തന്നെന്ത്യൻ സൂപ്പർ താരങ്ങളായ നാഗ ചൈതന്യയും സാമന്തയും അടക്കമുള്ളവർ ചടങ്ങിന് എത്തിയിരുന്നു. (image: instagram/Samantha Akkineni)
6/ 13
ഈ വർഷം അവസാനം വിവാഹമുണ്ടാകുമെന്നാണ് സൂചനകൾ. കഴിഞ്ഞ മെയ് 12 നാണ് മിഹീഖ ബജാജുമായി വിവാഹിതനാകുന്ന വാർത്ത റാണ ആരാധകരുമായി പങ്കുവെച്ചത്.(image: instagram)
7/ 13
ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും.(image: instagram)
8/ 13
ഹാഥി മേരെ സാത്തി, കാടൻ എന്നീ ചിത്രങ്ങളാണ് റാണയുടേതായി ഇനി പുറത്തുവരാനുള്ളത്.(image: instagram)
9/ 13
വിവാഹ നിശ്ചയ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. നേരത്തേ നിരവധി തവണ റാണയുടെ വിവാഹവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും മിഹീഖയുമായുള്ള ബന്ധം താരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.(image: instagram)
10/ 13
അതേസമയം, വിവാഹനിശ്ചയമല്ല, വരന്റേയും വധുവിന്റേയും വീട്ടുകാര‍് തമ്മിലുള്ള സൗഹൃദ വിരുന്നാണ് കഴിഞ്ഞതെന്നും വാർത്തയുണ്ട്.(image: instagram)
11/ 13
മിഹീഖ ബജാജ്(image: instagram)
12/ 13
വിവാഹം ഈ വർഷം അവസാനം ഉണ്ടായേക്കും (image: instagram)
13/ 13
വിവാഹ നിശ്ചയ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.(image: instagram)