ന്യൂഡല്‍ഹി: രാജ്യത്ത് ലോക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ വായ്പാ മൊറട്ടോറിയം മൂന്നു മാസത്തേക്കു കൂടി നീട്ടി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മെയ് മാസത്തിൽ അവസാനിക്കുന്ന മൊറട്ടോറിയം ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയാണ് ദീർഘിപ്പിച്ചിരിക്കുന്നത്.
TRENDING:ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിച്ചെന്ന് ആരോപണം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ [NEWS]Reliance Jio; KKR & Co റിലയൻസ് ജിയോയിൽ 11,367 കോടി രൂപ നിക്ഷേപവുമായി കെകെആർ; സ്വന്തമാക്കുന്നത് 2.32 ശതമാനം ഓഹരി [NEWS]https://malayalam.news18.com/news/life/health-scientists-believe-cannabis-could-help-prevent-and-treat-coronavirus-aa-239541.html [NEWS]
പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കിലും 0.40 ശതമാനം കുറവുവരുത്തി. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി. റിവേഴ് റിപ്പോ നിരക്ക് 3.75ശതമാനത്തില്‍നിന്ന് 3.35ശതമാനമാക്കിയും കുറച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Coronavirus, Coronavirus in india, Coronavirus india, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Reserve bank