റിയ ചക്രവർത്തി മാധ്യമങ്ങളിൽ നിറഞ്ഞത്. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ അവരുടെ പങ്ക്, അനധികൃതമായി മയക്കുമരുന്ന് കൈവശം വച്ചത് പിന്നെ അവർ അന്നേദിവസം ധരിച്ച ടി-ഷർട്ടും.
'റോസാപൂക്കൾ ചുവപ്പാണ്, വയലറ്റുകൾ നീലയാണ്, നമുക്ക് പുരുഷാധിപത്യത്തെ തകർക്കാം, ഞാനും നീയും' - കഴിഞ്ഞ ചൊവ്വാഴ്ച നാർകോടിക് കൺട്രോൾ ബ്യൂറോയുടെ മുമ്പിൽ ഹാജരാകാൻ എത്തിയപ്പോൾ റിയ ധരിച്ച ടി-ഷർട്ടിലെ വാചകങ്ങളാണ് ഇത്.
advertisement
You may also like: 'നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല'; മാധ്യമങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ [NEWS]വയനാട്ടിൽ കൊമ്പു കോർത്ത് കാട്ടുക്കൊമ്പൻമാർ; ഒരാനയ്ക്ക് ദാരുണാന്ത്യം [NEWS] പുതിയ കെപിസിസി സെക്രട്ടറിമാർ ഉടൻ; മുൻ മന്ത്രി പി കെ ജയലക്ഷ്മി അടക്കം 10 ജനറൽ സെക്രട്ടറിമാർ കൂടി [NEWS]
ഒരു പ്രസ്താവന എന്നതിനേക്കാളുപരി ഒരു പ്രചരണത്തിന്റെ ഭാഗമായാണ് ദ സോൾഡ് സ്റ്റോർ കമ്പനി ഈ ടി-ഷർട്ട് പുറത്തിറക്കിയത്. ജനപ്രിയ ഓൺലൈൻ വസ്ത്ര, ആക്സസറീസ് കമ്പനിയായ ദ സോൾഡ് സ്റ്റോർ ഗിവ് ഹെർ ഫൈവുമായി ചേർന്നാണ് പ്രചരണം സംഘടിപ്പിക്കുന്നത്. ലിമിറ്റഡ് എഡിഷൻ ടി-ഷർട്ട് മാത്രമാണ് ഇവർ ഇറക്കിയിരിക്കുന്നത്. സോൾഡ് സ്റ്റോറിന്റെ ഔദ്യോഗിക പ്രചരണ പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകൾക്ക് ആർത്തവകാലത്തെ സുരക്ഷിതമായ ശുചിത്വ പരിഹാരമാർഗങ്ങൾ എത്തിക്കുന്നത് ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഒരു സാമൂഹിക സംരംഭമാണ് സോൾഡ് സ്റ്റോറുമായി ചേർന്ന് പ്രവർത്തിക്കുന്ന ഗിവ് ഹെർ ഫൈവ് എന്ന എൻ.ജി.ഒ. 'ഒരു ടി-ഷർട്ട് = ഒരു പെൺകുട്ടിയുടെ ഒരു വർഷത്തേക്കുള്ള സാനിറ്ററി നാപ്കിനുകൾ" എന്നതാണ് ഇവരുടെ പ്രചരണവാക്കുകൾ. രാഹുൽ ബോസ്, ദിയ മിർസ എന്നീ പ്രമുഖരും
ടി-ഷർട്ടിന്റെ പ്രചരണാർത്ഥം എത്തിയിരുന്നു.
അതേസമയം, റിയ ചക്രവർത്തിയുടെ ടി-ഷർട്ട് വൈറലായതിനു ശേഷം നിരവധി ഉപഭോക്താക്കളാണ് ടി-ഷർട്ട് ആവശ്യപ്പെട്ട് ദ സോൾഡ് സ്റ്റോറിനെ സമീപിച്ചത്. ഈ പശ്ചാത്തലത്തിൽ കൂടുതൽ ടി-ഷർട്ടുകൾ ഉല്പാദിപ്പിക്കുന്നത് ആലോചനയിലാണെന്ന് ദ സോൾഡ് സ്റ്റോർ പറഞ്ഞു.