News18 MalayalamNews18 Malayalam
|
news18
Updated: September 13, 2020, 5:00 PM IST
Sushant Singh Rajput - Rhea Chakraborty
- News18
- Last Updated:
September 13, 2020, 5:00 PM IST
അന്തരിച്ച
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതും കാമുകി റിയ ചക്രവർത്തിയും ഒരുമിച്ച് സമയം ചെലവഴിക്കുന്നതിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ പുതുതായി പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ സുശാന്ത് പാട്ട് പാടുന്നതും റിയ സിഗരറ്റ് വലിക്കുന്നതും കാണാം. അടുത്ത സുഹൃത്തുക്കളാണ് ഒപ്പമുള്ളതെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് വീഡിയോ.
അതേസമയം, വീഡിയോയുടെ ആധികാരികത ഉറപ്പു വരുത്തേണ്ടതുണ്ട്. വീഡിയോയിൽ സുശാന്ത് പാട്ടു പാടുന്നതും റിയ സിഗരറ്റ് വലിക്കുന്നതും കാണാവുന്നതാണ്.സീ ന്യൂസ് ആണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോയിൽ സുശാന്ത് ഒരു ഭക്തിഗാനം ആലപിക്കുകയാണ്. ഒപ്പം ഫ്ലാറ്റിൽ അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്ന സാമുവൽ ഹോകിപ്, സിദ്ധാർത്ഥി പിഥാനി എന്നിവരെ സംഗീത ഉപകരണങ്ങൾ വായിക്കുന്ന രീതിയിലും കാണാം.
ജൂൺ പതിനാലിനാണ് സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന നിഗമനത്തിൽ ആയിരുന്നു മുംബൈ പൊലീസ് എത്തിച്ചേർന്നത്. എന്നാൽ, ആത്മഹത്യയിലേക്ക് സുശാന്തിനെ നയിച്ചതിനെക്കുറിച്ചുള്ള കാരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. നിലവിൽ സുശാന്തിന്റെ മരണം സിബിഐ, നാർകോടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരാണ് അന്വേഷിക്കുന്നത്.
You may also like: 'നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല'; മാധ്യമങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ [NEWS]വയനാട്ടിൽ കൊമ്പു കോർത്ത് കാട്ടുക്കൊമ്പൻമാർ; ഒരാനയ്ക്ക് ദാരുണാന്ത്യം [NEWS] പുതിയ കെപിസിസി സെക്രട്ടറിമാർ ഉടൻ; മുൻ മന്ത്രി പി കെ ജയലക്ഷ്മി അടക്കം 10 ജനറൽ സെക്രട്ടറിമാർ കൂടി [NEWS]
അതേസമയം, നടി റിയ ചക്രവർത്തി, സഹോദരൻ ഷോവിക്, മറ്റ് നാലുപേർ എന്നിവരുടെ ജാമ്യാപേക്ഷ മുംബൈ പ്രത്യേക കോടതി തള്ളിയിരുന്നു. ഇതിനിടെ, ബോളിവുഡിലെ
മയക്കുമരുന്ന് കേസിൽ സുപ്രധാന അറസ്റ്റ് ഉണ്ടായേക്കുമെന്ന് നാർകോട്ടിക്സ് വിഭാഗം പറഞ്ഞു. കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തിയും സഹോദരൻ ഷോവികും ബോളിവുഡിലെ മയക്കുമരുന്ന് കണ്ണികളായ പ്രമുഖ താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നു.
റിയയും ഷോവികും നൽകിയ പട്ടികയിൽ ബോളിവുഡിലെ 25 ഉന്നത സെലിബ്രിറ്റികളുടെ പേരുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. അന്വേഷണത്തിന്റെ ഭാഗമായി റിയ ഉൾപ്പെടെ ഇതുവരെ ആറുപേരെയാണ് നാർകോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തിരിക്കുന്നത്.
Published by:
Joys Joy
First published:
September 13, 2020, 5:00 PM IST