കേരളത്തിനും സുശാന്ത് സിംഗ് രാജ്പുത് വളരെ പ്രിയപ്പെട്ടവനാണ്. കാരണം, 2018ലെ പ്രളയത്തിൽ പകച്ചുനിന്ന കേരളത്തിന് ഒരുകോടി രൂപയാണ് ആരാധകന്റെ പേരിൽ സുശാന്ത് സിംഗ് നൽകിയത്. പ്രളയത്തിൽ തകർന്നുനിൽക്കുന്ന കേരളത്തെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ കൈയിൽ പണമില്ലെന്നും ഒരു ആരാധകൻ സോഷ്യൽ മീഡിയയിലൂടെ സങ്കടം അറിയിച്ചപ്പോഴാണ് സുശാന്ത് സഹായവുമായി എത്തിയത്.
You may also like:ഓൺലൈൻ ക്ലാസ് 50 മിനിറ്റ് മുതല്‍ 2 മണിക്കൂര്‍ മാത്രം; ലോക്ക്ഡൗണിലും ആദ്യ ടേം ഫീസ് ചോദിച്ച് സ്വകാര്യ സ്‌കൂളുകൾ [NEWS]മലയാളിയുടെ സ്റ്റാർട്ടപ്പ് കമ്പനിക്ക് 136 കോടി രൂപയുടെ നിക്ഷേപം; കേരളത്തിലെ കമ്പനിക്ക് ലഭിക്കുന്ന ഉയർന്ന തുക [NEWS] 'കുഞ്ഞാലിയെ കൊന്നത് ഞാനല്ല; ഗോപാലന്‍': കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വെളിപ്പെടുത്തൽ [NEWS]
advertisement
ശുഭം രഞ്ജൻ എന്ന യുവാവ് ആയിരുന്നു സോഷ്യൽമീഡിയയിലൂടെ തന്റെ നിസ്സഹായവസ്ഥ താരത്തെ അറിയിച്ചത്.
തന്റെ കൈയിൽ പണമില്ലെന്നും തനിക്ക് സംഭാവന നൽകാൻ താൽപര്യമുണ്ടെന്നും എങ്ങനെ സംഭാവന നൽകുമെന്നും ആയിരുന്നു അദ്ദേഹം താരത്തോട് ചോദിച്ചത്. ഇതിന് മറുപടിയായി താരം നൽകിയ മറുപടി അന്ന് വൈറലായി.
'നിങ്ങളുടെ പേരിൽ ഒരുകോടി രൂപ ഞാൻ സംഭാവന ചെയ്യാം. ഈ തുക ദുരിതാശ്വാസനിധിയിൽ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങളെന്നെ അറിയിക്കണം" - എന്നായിരുന്നു ആരാധകന് സുശാന്ത് നൽകിയ മറുപടി. തൊട്ടു പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നൽകിയതിന്റെ സ്ക്രീൻഷോട്ട് സുശാന്ത് പങ്കുവെയ്ക്കുകയും ചെയ്തു.
"വാക്കു പറഞ്ഞതുപോലെ സുഹൃത്തേ, താങ്കൾ ആവശ്യപ്പെട്ടത് എന്താണോ അത് ഞാൻ ചെയ്തു. താങ്കളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട്, നിന്നെക്കുറിച്ച് ഓർത്ത് അഭിമാനിക്കൂ. എപ്പോൾ ആയിരുന്നോ അപ്പോഴാണ് താങ്കളത് നൽകിയത്. ഒരുപാട് സ്നേഹം'. എന്റെ കേരളം എന്ന ഹാഷ്ടാഗോട് കൂടി ആയിരുന്നു അന്ന് സുശാന്ത് ഇക്കാര്യം പങ്കുവെച്ചത്.