ഓൺലൈൻ ക്ലാസ് 50 മിനിറ്റ് മുതല്‍ 2 മണിക്കൂര്‍ മാത്രം; ലോക്ക്ഡൗണിലും ആദ്യ ടേം ഫീസ് ചോദിച്ച് സ്വകാര്യ സ്‌കൂളുകൾ

Last Updated:

ഈ മാസം പകുതിയോടെ ഫീസ് അടയ്ക്കണമെന്ന നിര്‍ദേശമാണ് പല സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളും നൽകിയിരിക്കുന്നത്.

കൊച്ചി: ക്ലാസുകൾ ആരംഭിച്ചില്ലെങ്കിലും കോവിഡ് പ്രതിസന്ധിയിക്കിടയിലും ആദ്യ ടേം ഫീസ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകൾ. ഈ മാസം പകുതിയോടെ ഫീസ് അടയ്ക്കണമെന്ന നിര്‍ദേശമാണ് പല സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളും രക്ഷിതാക്കൾക്ക് നൽകിയിരിക്കുന്നത്.
കുറ്റമറ്റ രീതിയിൽ ഓൺലൈൻ ക്ലാസുകൾ ഇതുവരെ ആരംഭിക്കാൻ സാധിക്കാത്ത സ്കൂളുകളും ഫീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നതാണ് വിചിത്രം. പല സ്കൂളുകളിലും പേരിനു മാത്രമാണ് ഓൺലൈൻ ക്ലാസുകൾ നടക്കുന്നത്.
TRENDING:'രണ്ടാം വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ആദ്യ ഭാര്യ [NEWS]കോട്ടയത്ത് മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി: അയൽവാസി പിടിയിൽ [NEWS]ഗർഭിണിയെ പീഡിപ്പിച്ചു; അറസ്റ്റിലായ സന്യാസിയിൽ നിന്ന് ഗർഭനിരോധന ഉറകളും അശ്ലീല ദൃശ്യങ്ങളുടെ ശേഖരവും പിടിച്ചെടുത്തു [PHOTO]
ദിവസേന പരമാവധി രണ്ടു മണിക്കൂറിലധികം ഓൺലൈൻ ക്ലാസ് മിക്ക സ്കൂളുകളും നടത്തിയിട്ടില്ല. വാട്‌സാപ്പ് വഴി പാഠഭാഗങ്ങളും വിഡിയോകളും അയച്ചു കൊടുക്കുകയാണ് ഇവരുടെ രീതി. അതേസമയം നാല് പീരിയഡ് ഓൺ ലൈൻ ക്ലാസുകള്‍ നടത്തുന്ന അപൂര്‍വം ചില സ്വകാര്യ സ്‌കൂളുകളും സംസ്ഥാനത്തുണ്ട്.
advertisement
കോവിഡ് കാലത്ത് ഫീസ് ആവശ്യപ്പെട്ടു തുടങ്ങിയതോടെ മെച്ചപ്പെട്ട വിദ്യാഭ്യാസം ലക്ഷ്യമിട്ട് മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർത്ത ദിവസവേതനക്കാരായ രക്ഷിതാക്കളാണ് പ്രതിസന്ധിയിലായത്.
പേരിനു മാത്രം ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ച് ഫീസ് വാങ്ങാനുള്ള തന്ത്രമാണ് സ്കൂളുകൾ നടത്തുന്നതെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. അതേസമയം അധ്യാപകർക്ക് ശമ്പളം നൽകണമെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നുമുള്ള വാദം മാനേജ്മെന്റുകളും ഉയർത്തുന്നുണ്ട്. എന്നാൽ സ്കൂൾ തുറക്കാത്തതിനെ തുടർന്ന് അധ്യാപകരുടെ തുച്ഛമായ ശമ്പളവും വെട്ടിക്കുറച്ചെന്ന പരാതിയും വ്യാപകമാണ്.
രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ചില സ്‌കൂളുകളെങ്കിലും ചെറിയ തോതിൽ ഫീസിളവ് നല്‍കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഈ വർഷം ഫീസ് വർധിപ്പിക്കേണ്ടെന്നും ചില സ്കൂളുകൾ തീരുമാനിച്ചിട്ടുണ്ട്. ലൈബ്രറി, കംപ്യൂട്ടര്‍, പിടിഎ ഫണ്ട് തുടങ്ങിയ ഫീസുകളും അപൂർവം ചില സ്കൂളുകൾ ഒഴിവാക്കാൻ തയാറായിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓൺലൈൻ ക്ലാസ് 50 മിനിറ്റ് മുതല്‍ 2 മണിക്കൂര്‍ മാത്രം; ലോക്ക്ഡൗണിലും ആദ്യ ടേം ഫീസ് ചോദിച്ച് സ്വകാര്യ സ്‌കൂളുകൾ
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement