മലയാളിയുടെ സ്റ്റാർട്ടപ്പ് കമ്പനിക്ക് 136 കോടി രൂപയുടെ നിക്ഷേപം; കേരളത്തിലെ കമ്പനിക്ക് ലഭിക്കുന്ന ഉയർന്ന തുക
- Published by:user_49
- news18-malayalam
Last Updated:
ആദ്യ റൗണ്ട് ഫണ്ടിങ്ങിൽ ഇത്രയും വലിയ തുക കേരളത്തിൽ നിന്നുള്ള കമ്പനികൾക്ക് ലഭിക്കുന്നത് അപൂർവമാണ്
പ്രമുഖ ഐടി കമ്പനിയായ എൻവെസ്റ്റ്‍നെറ്റിന്റെ തുടക്കാരിലൊരാളായ ബാബു ശിവദാസൻ ടെക്നോപാർക്ക് കേന്ദ്രമായി ആരംഭിച്ച റോബട്ടിക് പ്രോസസ് ഓട്ടമേഷൻ പ്ലാറ്റ്ഫോമായ ജിഫി ഡോട്ട് എഐയിൽ 136 കോടി രൂപയുടെ നിക്ഷേപം. നെക്സസ് വെഞ്ച്വർ പാർട്ട്ണേഴ്സ്, റീബ്രൈറ്റ് പാർട്ട്നേഴ്സ്, ഡബ്ല്യു250 വെഞ്ച്വർ ഫണ്ട്, നിസാൻ മുൻ ചീഫ് ഇൻഫർമേഷൻ ഓഫിസർ ടോണി തോമസ്, അസറ്റ്മാർക് സിഇഒ ചാൾസ് ഗോൾഡ്മാൻ തുടങ്ങിയ പ്രമുഖരുമാണ് സീരിസ് എ റൗണ്ടിൽ നിക്ഷേപം നടത്തിയത്.
ആദ്യ റൗണ്ട് ഫണ്ടിങ്ങിൽ ഇത്രയും വലിയ തുക കേരളത്തിൽ നിന്നുള്ള കമ്പനികൾക്ക് ലഭിക്കുന്നത് അപൂർവമാണ്. റോബട്ടിക് പ്രോസസ് ഓട്ടമേഷനാണ് ജിഫി ഡോട്ട് എഐയിൽ വികസിപ്പിക്കുന്നത്. ആവർത്തനസ്വഭാവമുള്ള ഓഫിസ് ജോലികൾ നോക്കി പഠിച്ച് അവ സ്വയം ഓട്ടമേറ്റ് ചെയ്യുന്നതിനെയാണ് റോബട്ടിക് പ്രോസസ് ഓട്ടമേഷൻ (ആർപിഎ) എന്നു വിളിക്കുന്നത്.
TRENDING:'രണ്ടാം വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ആദ്യ ഭാര്യ [NEWS]കോട്ടയത്ത് മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി: അയൽവാസി പിടിയിൽ [NEWS]ഗർഭിണിയെ പീഡിപ്പിച്ചു; അറസ്റ്റിലായ സന്യാസിയിൽ നിന്ന് ഗർഭനിരോധന ഉറകളും അശ്ലീല ദൃശ്യങ്ങളുടെ ശേഖരവും പിടിച്ചെടുത്തു [PHOTO]
കാലിഫോർണിയയിൽ ഓഫിസുള്ള ജിഫിക്ക് തിരുവനന്തപുരത്തിനു പുറമേ ബെംഗളൂരുവിലും കൊച്ചിയിലും കേന്ദ്രങ്ങളുണ്ട്. ആദ്യ നിക്ഷേപത്തോടെ ജോലി സാധ്യതയും തുറക്കുകയാണ് കമ്പനി. ഇരുനൂറോളം പേരെ ടെക്നോപാർക് കേന്ദ്രത്തിലേക്ക് ഉടൻ റിക്രൂട്ട് ചെയ്യുമെന്നാണ് സൂചന.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 14, 2020 10:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
മലയാളിയുടെ സ്റ്റാർട്ടപ്പ് കമ്പനിക്ക് 136 കോടി രൂപയുടെ നിക്ഷേപം; കേരളത്തിലെ കമ്പനിക്ക് ലഭിക്കുന്ന ഉയർന്ന തുക