TRENDING:

Kanakam Moolam movie | മലയാള ചിത്രം 'കനകം മൂലം' ഡിജിറ്റൽ റിലീസ് ചെയ്‌തു

Last Updated:

Kanakam Moolam movie gets a digital release | ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് 'കനകം മൂലം'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹാരിസ് മണ്ണഞ്ചേരിയും നീനാ കുറുപ്പും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'കനകം മൂലം' എന്ന സിനിമ റൂട്സ് വീഡിയോയിലൂടെ റിലീസായി.
കനകം മൂലം
കനകം മൂലം
advertisement

മോഷ്ടിച്ച മാല സ്വര്‍ണമാണെന്ന് കരുതി പണയം വയ്ക്കാന്‍ ശ്രമിക്കുന്ന ആളിനെ പൊലീസ് കോടതിയിലെത്തിക്കുന്നതും തുടര്‍ന്ന് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വലിയൊരു തട്ടിപ്പിന്റെ കഥ പുറത്തു കൊണ്ടുവരുന്നതുമാണ് 'കനകം മൂലം' എന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ.

അഡ്വക്കേറ്റ് സനീഷ് കുഞ്ഞുകുഞ്ഞും അഭിലാഷ് രാമചന്ദ്രനും ചേർന്ന് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളായ സുനില്‍ കളത്തൂര്‍, ജഗദീഷ് തേവലപ്പറമ്പ്, ബിനോയ് പോൾ, കെ. ജയകൃഷ്ണന്‍, പ്രദീപ് കെ. എസ്. പുരം, മുഹമ്മദ് സാലി, നിരീഷ് ഗോപാലകൃഷ്ണന്‍, ഐശ്വര്യ അനില്‍, സൂര്യ സുരേന്ദ്രന്‍ എന്നിവരാണ്.

advertisement

ഛായാഗ്രഹണം- ലിബാസ് മുഹമ്മദ്, എഡിറ്റിംഗ്- അമൽ രാജു, അഭിജിത്ത് ഉദയകുമാർ. തിരുമഠത്തിൽ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ബേബി മോൾ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം റൂട്സ് വീഡിയോ യിൽ കാണാവുന്നതാണ്. വാർത്താ പ്രചരണം- എ. എസ്. ദിനേശ്.

Also read: സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷ

ന്യൂഡൽഹി: സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷ അടക്കം വ്യവസ്ഥ ചെയ്യുന്ന ചലച്ചിത്രങ്ങളുടെ ചിത്രീകരണ-പ്രദർശന നിയമങ്ങളിൽ ദേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച കരടുബിൽ കേന്ദ്രസർക്കാർ പുറത്തിറക്കി. സെൻസർ ചെയ്ത സിനിമ കേന്ദ്രസർക്കാരിന് പുനപരിശോധിക്കാം എന്നതടക്കമുള്ള ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്.

advertisement

വ്യാജപതിപ്പിന് ജയിൽശിക്ഷയാണ് കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സിനിമകൾക്ക് നിലവിൽ നൽകുന്ന U,A സർട്ടിഫിക്കറ്റ് സമ്പ്രദായത്തിലും മാറ്റം വരും. പ്രേക്ഷകരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകണമെന്ന നിർദേശമാണ് കരട് ബിൽ മുന്നോട്ട് വെക്കുന്നത്. ഏഴ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കാണാവുന്ന സിനിമകൾ, 13 വയസിന് മുകളിൽ, 16 വയസിന് മുകളിൽ എന്ന തരത്തിൽ സിനിമകളെ വേർതിരിക്കും. വ്യാജ പതിപ്പുകൾക്കുള്ള ശിക്ഷ 5 വർഷമാക്കി ഉയർത്താനും 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാനുമാണ് സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 ബിൽ നിർദ്ദേശിക്കുന്നത്.

advertisement

നിലവിൽ സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകുന്നത് സെൻസർ ബോർഡുകളാണ്. സെൻസർ ബോർഡ് അനുമതി നൽകിയ സിനിമകൾ പുനഃപരിശോധിക്കാമെന്ന കേന്ദ്രത്തിന്റെ തീരുമാനം നേരത്തെ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2000 നവംബറിൽ സുപ്രീം കോടതി ഉത്തരവ് ശരിവെച്ചിരുന്നു.

Summary: Malayalam movie Kanakam Moolam has got a digital release. The film starring Neena Kurup and Harris Mannanchery is now available on Roots digital platform. The film is touted to be an investigation thriller revolving around a fraudulent activity and subsequent string of events

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Kanakam Moolam movie | മലയാള ചിത്രം 'കനകം മൂലം' ഡിജിറ്റൽ റിലീസ് ചെയ്‌തു
Open in App
Home
Video
Impact Shorts
Web Stories