സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷ; ചിത്രീകരണ-പ്രദർശന നിയമങ്ങളിൽ ദേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ

Last Updated:

വ്യാജപതിപ്പിന് ജയിൽശിക്ഷയാണ് കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സിനിമകൾക്ക് നിലവിൽ നൽകുന്ന U,A സർട്ടിഫിക്കറ്റ് സമ്പ്രദായത്തിലും മാറ്റം വരും.

News18 Malayalam
News18 Malayalam
ന്യൂഡൽഹി: സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷ അടക്കം വ്യവസ്ഥ ചെയ്യുന്ന ചലച്ചിത്രങ്ങളുടെ ചിത്രീകരണ-പ്രദർശന നിയമങ്ങളിൽ ദേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച കരടുബിൽ കേന്ദ്രസർക്കാർ പുറത്തിറക്കി. സെൻസർ ചെയ്ത സിനിമ കേന്ദ്രസർക്കാരിന് പുനപരിശോധിക്കാം എന്നതടക്കമുള്ള ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്.
വ്യാജപതിപ്പിന് ജയിൽശിക്ഷയാണ് കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സിനിമകൾക്ക് നിലവിൽ നൽകുന്ന U,A സർട്ടിഫിക്കറ്റ് സമ്പ്രദായത്തിലും മാറ്റം വരും. പ്രേക്ഷകരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകണമെന്ന നിർദേശമാണ് കരട് ബിൽ മുന്നോട്ട് വെക്കുന്നത്. ഏഴ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കാണാവുന്ന സിനിമകൾ, 13 വയസിന് മുകളിൽ, 16 വയസിന് മുകളിൽ എന്ന തരത്തിൽ സിനിമകളെ വേർതിരിക്കും. വ്യാജ പതിപ്പുകൾക്കുള്ള ശിക്ഷ 5 വർഷമാക്കി ഉയർത്താനും 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാനുമാണ് സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 ബിൽ നിർദ്ദേശിക്കുന്നത്.
advertisement
നിലവിൽ സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകുന്നത് സെൻസർ ബോർഡുകളാണ്. സെൻസർ ബോർഡ് അനുമതി നൽകിയ സിനിമകൾ പുനഃപരിശോധിക്കാമെന്ന കേന്ദ്രത്തിന്റെ തീരുമാനം നേരത്തെ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2000 നവംബറിൽ സുപ്രീം കോടതി ഉത്തരവ് ശരിവെച്ചിരുന്നു.
എന്നാൽ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമപ്രകാരം സെൻസർ ബോർഡിന്റെ തീരുമാനത്തിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് സാധിക്കും. പരാതി ലഭിച്ചാൽ സെൻസർബോർഡ് അനുമതി നൽകിയ സിനിമകൾ കേന്ദ്രത്തിന് പുനഃപരിശോധിക്കാം.
advertisement
കരട് ബില്ലിൽ ജൂലൈ രണ്ടിനുള്ളിൽ  പൊതുജനങ്ങൾക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അഭിപ്രായം അറിയിക്കാം.
English Summary: The Centre on Friday sought public comments on its draft Cinematograph (Amendment) Bill, 2021, which proposes to bring back its “revisionary powers” over the Central Board of Film Certification. This would empower the Centre to order “re-examination” of an already certified film, following receipt of complaints. In November 2000, the Supreme Court had upheld a Karnataka High Court order which struck down the Centre’s “revisional powers in respect of films that are already certified by the Board”.The draft Bill also includes provisions to penalise film piracy with jail term and fine, and introduce age-based certification.
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷ; ചിത്രീകരണ-പ്രദർശന നിയമങ്ങളിൽ ദേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ
Next Article
advertisement
Weekly Love Horoscope Sept 29 to Oct 5 | ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകും; പങ്കാളിയുടെ ഇഷ്ടമറിഞ്ഞ് പെരുമാറുക: പ്രണയവാരഫലം അറിയാം
ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകും; പങ്കാളിയുടെ ഇഷ്ടമറിഞ്ഞ് പെരുമാറുക: പ്രണയവാരഫലം അറിയാം
  • മേടം രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും

  • ഇടവം രാശിക്കാര്‍ക്ക് വരും ദിവസങ്ങളില്‍ പ്രണയ ജീവിതം മികച്ചതായിരിക്കും

  • മിഥുനം രാശിക്കാര്‍ക്ക് പ്രണയത്തെ ചുറ്റിപ്പറ്റിയായിരിക്കും, ബന്ധം മെച്ചപ്പെടും

View All
advertisement