അജയ് വാസുദേവ് (Ajai Vasudev) സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്നു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിൽ നായിക രജിഷ വിജയനാണ്. പതിവിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനിൽ നിന്നും പ്രേഷകർ ഇതുവരെ പ്രതീഷച്ചു പോന്ന കഥാപാത്രത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു വേഷമാകും ഈ ചിത്രത്തിൽ കാണാൻ കഴിയുക എന്നാണ് അണിയറയിൽ നിന്നുള്ള സൂചന.
advertisement
ദുരൂഹമായ ഹൈറേഞ്ചിലെ ഒരു എസ്റ്റേറ്റ് ബംഗ്ലാവിൽ അരങ്ങേറുന്ന സംഭവങ്ങഈണ് അത്യന്തം സസ്പെൻസ് മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാന്ത് അജയ് വാസുദേവ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത് എന്ന് സിനിമയുടെ ഔദ്യോഗികവൃത്തങ്ങൾ പറയുന്നു.
കെ.യു. മോഹൻ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) ദിവ്യദർശൻ, ബിബിൻ ജോർജ്, ഗോകുലം ഗോപാലൻ, അമൽ നാസർ, തമിഴ് ജയ് ബീം, വഞ്ചിയൂർ പ്രവീൺ, ദീപക് ധർമ്മടം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കു പുറമേ ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ – നിഷാദ് കോയ. സുജേഷ് ഹരിയുടെ വരികൾക്ക് പ്രശസ്ത ഫ്യൂഷൻ സംഗീതജ്ഞനായ സ്റ്റീഫൻ ദേവസ്സി ഈണം പകർന്നിരിക്കുന്നു. സാം സി.എസ്സിൻ്റെതാണ് പശ്ചാത്തല സംഗീതം.
തമിഴിലെ വൻകിട ചിത്രങ്ങളായ ‘വിക്രം’ ഉൾപ്പെടെയുള്ള സിനിമകളുടെ സംഗീത സംവിധായകൻ സാം സി.എസ്. ആണ് സിനിമയിലെ പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ്- റിയാസ് ബദർ, കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട്, പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രക്കരി, പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ, കോ- പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ – വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, പി.ആർ.ഒ.- വാഴൂർ ജോസ്.
മാർച്ച് മൂന്നിന് ഗോകുലം മൂവീസ് ചിത്രം പ്രദർശനത്തിനെത്തിക്കും.