Pakalum Pathiravum | ആദ്യമായി മമ്മൂട്ടിക്കൊപ്പമല്ലാത്ത അജയ് വാസുദേവ് ചിത്രം; 'പകലും പാതിരാവും' എന്താണ്?
- Published by:user_57
- news18-malayalam
Last Updated:
നാളിതുവരെ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ചിത്രങ്ങൾ മാത്രം ഒരുക്കിപ്പോന്ന അജയ് വാസുദേവ് മറ്റൊരു നായകൻ്റെ ചിത്രമൊരുക്കുന്നത് ഇതാദ്യമാണ്
നിരവധി കൗതുകങ്ങളും, പ്രത്യേകതകളുമായി ഒരുങ്ങുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനാവുന്ന ‘പകലും പാതിരാവും’ (Pakalum Pathiravum). ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം അജയ് വാസുദേവാണ് (Ajai Vasudev) സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയിൽ രജിഷ വിജയനാണ് (Rajisha Vijayan) നായിക.
നായകസങ്കൽപ്പങ്ങളെ തകിടം മറിക്കുന്ന ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ചാക്കോച്ചന്റെ അഭിനയജീവിതത്തിലെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമാകുമിത്. ഒരു ഹിൽ ഏര്യായുടെ പശ്ചാത്തലത്തിൽ പ്രേക്ഷകനെ ഉദ്യേഗത്തിൻ്റെ മുൾമുനയിൽ നിർത്തി പൂർണ്ണമായും ഒരു ത്രില്ലർ ചിത്രമാണ് അജയ് വാസുദേവ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നത്.
നാളിതുവരെ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ചിത്രങ്ങൾ മാത്രം ഒരുക്കിപ്പോന്ന അജയ് വാസുദേവ് മറ്റൊരു നായകൻ്റെ ചിത്രമൊരുക്കുന്നത് ഇതാദ്യമാണ്.
advertisement
തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ കെ.യു. മോഹൻ, ദിവ്യദർശൻ, ബിബിൻ ജോർജ്, ഗോകുലം ഗോപാലൻ, അമൽ നാസർ, തമിഴ് ജയ് ബീം വഞ്ചിയൂർ പ്രേംകുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
തിരക്കഥ – നിഷാദ് കോയ. സുജേഷ് ഹരിയുടെ വരികൾക്ക് സ്റ്റീഫൻ ദേവസ്സി ഈണം പകർന്നിരിക്കുന്നു. ഫയസ് സിദ്ദിഖ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് – റിയാസ് ബദർ, കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, മേക്കപ്പ് – ജയൻ പൂങ്കുളം, കോസ്റ്റ്യും ഡിസൈൻ- ഐഷാ ഷഫീർ സേഠ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനേഷ് ബാലകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉനൈസ് എസ്., സഹസംവിധാനം – അഭിജിത്ത് പി.ആർ., ഷഫിൻ സുൾഫിക്കർ, സതീഷ് മോഹൻ, ഹുസൈൻ; ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട്; ഓഫീസ് നിർവ്വഹണം -രാഹുൽ പ്രേംജി, അർജുൻ രാജൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ജിസൻ പോൾ,
advertisement
പ്രൊഡക്ഷൻ – കൺട്രോളർ- സുരേഷ് മിത്രക്കരി, പ്രൊജക്റ്റ് ഡിസൈനർ – ബാദുഷ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, കോ-പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി. പ്രവീൺ.
മാർച്ച് മൂന്നിന് ഗോകുലം മൂവീസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു. പി.ആർ.ഒ. – വാഴൂർ ജോസ്, ഫോട്ടോ – പ്രേംലാൽ പട്ടാഴി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 16, 2023 6:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Pakalum Pathiravum | ആദ്യമായി മമ്മൂട്ടിക്കൊപ്പമല്ലാത്ത അജയ് വാസുദേവ് ചിത്രം; 'പകലും പാതിരാവും' എന്താണ്?