TRENDING:

Malikappuram | 'മാളികപ്പുറം' പുതിയ ഉയരങ്ങളിൽ; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

Last Updated:

പലയിടങ്ങളിലും സിനിമയ്ക്ക് ഹൗസ്ഫുൾ ഷോകൾ ഉണ്ട്. എക്സ്ട്രാ ഷോ നടത്തിയ സ്ഥലങ്ങളുമുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വേൾഡ് വൈഡ് കളക്ഷനിൽ കോടി കടന്ന് ഉണ്ണി മുകുന്ദന്റെ (Unni Mukundan) ‘മാളികപ്പുറം’. പലയിടങ്ങളിലും സിനിമയ്ക്ക് ഹൗസ്ഫുൾ ഷോകൾ ഉണ്ട്. എക്സ്ട്രാ ഷോ നടത്തിയ സ്ഥലങ്ങളുമുണ്ട്. കേരളത്തിനകത്തും പുറത്തും സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിച്ചുവരികയാണ്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറത്തിന്റെ സംവിധായകൻ. സിനിമയുടെ ചിത്രീകരണ ലൊക്കേഷനിൽ പന്തളം രാജകുടുംബം സന്ദർശനം നടത്തിയിരുന്നു.
ഉണ്ണി മുകുന്ദൻ, മാളികപ്പുറം
ഉണ്ണി മുകുന്ദൻ, മാളികപ്പുറം
advertisement

മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയായത്.

അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഇതൊരു ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണ്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റിൽ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.

സംഗീതം- രഞ്ജിൻ രാജ്, ക്യാമറാമാൻ- വിഷ്ണു നാരായണൻ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.

advertisement

Also read: ‘ജീവിതത്തിലെ ഏറ്റവും വിലയേറിയ രണ്ട് ചിത്രങ്ങള്‍ ഞാൻ പങ്കിടുന്നു’; നടൻ ഉണ്ണി മുകുന്ദൻ

വരികൾ- സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, ആർട്ട്- സുരേഷ് കൊല്ലം, മേക്കപ്പ്- ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം- അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി- സ്റ്റണ്ട് സിൽവ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ- രജീസ് ആന്റണി, ബിനു ജി നായർ അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ്- ജിജോ ജോസ്, അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കൊറിയോഗ്രാഫർ- ഷരീഫ് , സ്റ്റിൽസ്- രാഹുൽ ടി., ലൈൻ പ്രൊഡ്യൂസർ- നിരൂപ് പിന്റോ, ഡിസൈനർ- കോളിൻസ് ലിയോഫിൽ, മാനേജർസ്- അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്, പ്രൊമോഷൻ കൺസൾട്ടൻറ്റ്- വിപിൻ കുമാർ, പി ആർ ഒ- മഞ്ജു ഗോപിനാഥ്.

advertisement

Summary: Malikappuram, the Malayalam film starring Unni Mukundan, has joined the 40 crore club. The movie has amassed a fantastic sum of money globally. The story centres on a young devotee who has a strong devotion to Lord Ayyappa. She longs to travel to Sabarimala for a pilgrimage in order to see Lord Ayyappa

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Malikappuram | 'മാളികപ്പുറം' പുതിയ ഉയരങ്ങളിൽ; വേൾഡ് വൈഡ് കളക്ഷൻ 40 കോടി
Open in App
Home
Video
Impact Shorts
Web Stories