'ജീവിതത്തിലെ ഏറ്റവും വിലയേറിയ രണ്ട് ചിത്രങ്ങള്‍ ഞാൻ പങ്കിടുന്നു'; നടൻ ഉണ്ണി മുകുന്ദൻ
- Published by:Sarika KP
- news18-malayalam
Last Updated:
'ഞാൻ എന്താണ് ചെയ്‍തുകൊണ്ടിരിക്കുന്നത് എന്ന് ഒരു ദിവസം എല്ലാവര്‍ക്കും മനസിലാകുമെന്ന്, അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിൻ കയറിയപ്പോള്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു.
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘മാളികപ്പുറം’ ഗംഭീരമായി തീയറ്ററുകളിൽ പ്രദര്‍ശനം നടക്കുകാണ്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മ്മാണ കമ്പനികൾ ചേർന്നാണ് നിർമ്മാണം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദൻ തന്റെ സ്വപ്‍നത്തിലേക്കുള്ള യാത്രയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
‘ജീവിതത്തിലെ ഏറ്റവും വിലയേറിയ രണ്ട് ചിത്രങ്ങള്‍ ഞാൻ പങ്കിടുന്നു’ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന കുറിപ്പും അതിന്റെ കൂടെ അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിൻ കയറിയ ഉണ്ണി മുകുന്ദന്റെ രണ്ട് ചിത്രങ്ങളുമാണ് ഫേസ്ബുക്കിൽ ഇപ്പോൾ ശ്രദ്ധയാകര്‍ഷിക്കുന്നത്.
‘ഞാൻ എന്താണ് ചെയ്‍തുകൊണ്ടിരിക്കുന്നത് എന്ന് ഒരു ദിവസം എല്ലാവര്‍ക്കും മനസിലാകുമെന്ന്, അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിൻ കയറിയപ്പോള്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഞാൻ വളരെ സന്തോഷവനായിരുന്നു അപ്പോള്‍. എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചെറിയൊരു അംശം കാണിക്കുന്നതാണ് ഈ ചിത്രങ്ങള്‍. എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ എല്ലാ അഭ്യുദയകാംക്ഷികളോടും വലിയ നന്ദി പറയുന്നു. ഞാൻ കണ്ട വലിയ സ്വപ്‍നത്തിലേക്ക് എന്നെ എത്തിച്ചതിന് നന്ദി.
advertisement
സ്വപ്‍നങ്ങള്‍ കാണാനും, വിശ്വസിക്കാനും പിന്തുടരാനും യാഥാര്‍ഥ്യമാക്കാനും ഉള്ളതാണ്. ‘മാളികപ്പുറം’ എന്റെ കരിയറിലെ തന്നെ ഏറ്റവും വലയി ഹിറ്റാക്കിയതിന് നന്ദി. നിങ്ങളുടെ ഹൃദയം സ്‍പര്‍ശിക്കാനും ജീവിതത്തില്‍ സന്തോഷത്തിന്റെ ചെറിയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടുവരാനും കഴിഞ്ഞതില്‍ സന്തോഷവാനാണ്. സിനിമ എന്നാല്‍ അതാണ്. സ്‍പനം കാണുക, ലക്ഷ്യം നേടുക എന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 15, 2023 5:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ജീവിതത്തിലെ ഏറ്റവും വിലയേറിയ രണ്ട് ചിത്രങ്ങള്‍ ഞാൻ പങ്കിടുന്നു'; നടൻ ഉണ്ണി മുകുന്ദൻ