TRENDING:

Rekha Sharma | 'അനുരാഗ് കശ്യപിന് എതിരായ പരാതിക്കായി കാത്തിരിക്കുന്നു': ദേശീയ വനിതാ കമ്മീഷൻ

Last Updated:

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു പായൽ ഘോഷ് ട്വിറ്ററിൽ അനുരാഗ് കശ്യപിനെ എതിരെയുള്ള ആരോപണങ്ങൾ ഉന്നയിച്ചത്. നടി കങ്കണ റണൗത്തും പായൽ ഘോഷിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടി പായൽ ഘോഷിൽ നിന്ന് ഔദ്യോഗികമായി പരാതി ലഭിക്കുന്നതിനു വേണ്ടി കാത്തിരിക്കുകയാണെന്ന് ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖ ശർമ. ശനിയാഴ്ച ആയിരുന്നു പായൽ ഘോഷ് സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയത്. 2015ൽ അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചത്. ആരോപണങ്ങൾ സത്യമാണെങ്കിൽ പൊലീസ് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കേസ് കോടതിയിലേക്ക് മാറ്റപ്പെടുമെന്നും രേഖ ശർമ്മ പറഞ്ഞു.
advertisement

'ഞാൻ എന്റെ ഇ-മെയിൽ പരിശോധിച്ചു. പക്ഷേ, നടിയുടെ ഭാഗത്തു നിന്നുള്ള ഒരു മെയിലുകളും എനിക്ക് ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ അപ്പോൾ തന്നെ അത് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതാണ്. അവർ ഇത് 2015ലേ കേസായി അന്വേഷിക്കേണ്ടതുണ്ട്. ഞങ്ങളും ഇതിൻമേൽ നിയമപരമായ അഭിപ്രായം തേടുന്നതാണ്' - ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയാണ് ദേശീയ വനിത കമ്മീഷൻ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

അഞ്ചു വർഷം മുമ്പ് നടന്ന സംഭവമായതിനാൽ തെളിവുകളുടെ അഭാവം ഉണ്ടായിരിക്കും. സംഭവത്തെക്കുറിച്ച് കഴിയുന്ന വിധത്തിലെല്ലാം ശരിയായി അന്വേഷിക്കാൻ വനിതാ കമ്മീഷനും ശ്രമിക്കുന്നത് ആയിരിക്കുമെന്നും അവർ പറഞ്ഞു.

advertisement

You may also like:യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകിയതിന് സദാചാരം പഠിപ്പിച്ച് സസ്പെൻഷൻ ഉത്തരവ് [NEWS]സൂപ്പർ ഓവറിൽ പഞ്ചാബിനെതിരെ ഡെല്‍ഹിക്ക് വിജയം [NEWS] ആ ഭാഗ്യശാലിയെ കണ്ടെത്തി; ബംപറടിച്ചത് 24 കാരനായ ദേവസ്വം ജീവനക്കാരന് [NEWS]

advertisement

പായൽ ഒരു മജിസ്ട്രേടിനു മുമ്പിൽ തന്റെ മൊഴി നൽകേണ്ടി വരുമെന്നും തുടർന്നത് കോടതിയുടേതായി മാറുമെന്നും രേഖ ശർമ്മ പറഞ്ഞു. മുംബൈയിലെ വെർസോവയിലെ വസതിയിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സംവിധായകൻ തന്നെ നിർബന്ധിച്ചെന്ന് നടി ശനിയാഴ്ച ആരോപിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു പായൽ ഘോഷ് ട്വിറ്ററിൽ അനുരാഗ് കശ്യപിനെ എതിരെയുള്ള ആരോപണങ്ങൾ ഉന്നയിച്ചത്. നടി കങ്കണ റണൗത്തും പായൽ ഘോഷിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. മുറിയുടെ വാതിലോ വാനോ പൂട്ടിയിട്ടിട്ട് നമ്മുടെ നേരെ ലൈംഗികാവയവും കാണിച്ച് അവർ വരും. ജോലിക്ക് വരാൻ അപ്പോയിന്റ്മെന്റ് എടുക്കുമെന്നും എന്നാൽ വീട്ടിലെത്തി മോശമായി പെരുമാറുമെന്നും കങ്കണ പറഞ്ഞിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, തനിക്കുനേരെ മോശമായി പെരുമാറിയവരെക്കുറിച്ച് പുറത്തു പറയണമെന്ന് ആരാധകർ ആവശ്യപ്പെട്ടപ്പോൾ 'എനിക്കു നേരെ മോശമായി പെരുമാറിയവരോട് പ്രതികാരം ചെയ്തിട്ടുണ്ട്' എന്നായിരുന്നു മറുപടി. ബോളിവുഡ് എന്നതിനു പകരം ബുള്ളിവുഡ് (Bullywood) എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഉപദ്രവിക്കുക എന്നാണ് ബുള്ളി എന്ന വാക്കിന്റെ അർത്ഥം. ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ് എന്ന് കങ്കണ ട്വീറ്റിൽ കുറിച്ചു. വ്യാജമായതും പാവക്കല്യാണങ്ങളും നിറഞ്ഞ ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. ചെറുപ്പക്കാരായ പെൺകുട്ടികൾ അവരുടെ ഓരോ ദിവസവും സന്തോഷം നിറഞ്ഞതാക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. ദുർബലരായ ചെറുപ്പക്കാരോടും അവരിത് തന്നെയാണ് ചെയ്യുന്നത്. പല വലിയ നടൻമാരും തന്നോടിങ്ങനെ ചെയ്തിട്ടുണ്ടെന്നും കങ്കണ പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Rekha Sharma | 'അനുരാഗ് കശ്യപിന് എതിരായ പരാതിക്കായി കാത്തിരിക്കുന്നു': ദേശീയ വനിതാ കമ്മീഷൻ
Advertisement
Open in App
Home
Video
Impact Shorts
Web Stories