Kangana Ranaut | 'പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡിൽ സ്ഥിരം നടക്കുന്ന സംഭവം': കങ്കണ റണൗത്ത്
Last Updated:
അനുരാഗ് കശ്യപിന് പിന്തുണയുമായി രാധിക ആപ്തെയും തപ്സി പന്നുവും രംഗത്തെത്തിയിരുന്നു. അനുരാഗ് കശ്യപിന്റെ മുൻഭാര്യ, ഹൻസൽ മേഹ്ത, വസൻ ബാല, നടി ടിസ്ക ചോപ്ര, സർവീൻ ചൗള എന്നിവരും അനുരാഗ് കശ്യപിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
മുംബൈ: ബോളിവുഡ് സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരെ ശനിയാഴ്ചയാണ് നടി പായൽ ഘോഷ് ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ബോളിവുഡ് തന്നെ പായൽ ഘോഷിന്റെ ആരോപണത്തിന് പിന്നാലെ രണ്ടായി തിരിഞ്ഞിരിക്കുകയാണ്. രാധിക ആപ്തെയും തപ്സി പന്നുവും അനുരാഗ് കശ്യപിന് പിന്തുണയുമായി എത്തിയപ്പോൾ പായൽ ഘോഷിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കങ്കണ റണൗത്ത്.
ബോളിവുഡിൽ സ്ഥിരം നടക്കുന്ന സംഭവമാണ് അനുരാഗ് പായലിനോട് ചെയ്തതെന്ന് കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കങ്കണ തന്റെ നിലപാട് വ്യക്തമാക്കിയത്. പുറത്തു നിന്നു വരുന്ന പെൺകുട്ടികളെ അവരുടെ അടുത്തേക്ക് വരുന്ന ലൈംഗിക തൊഴിലാളികളായാണ് കണക്കാക്കുന്നതെന്ന് കങ്കണ ട്വീറ്റ് ചെയ്തു.
You may also like:യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകിയതിന് സദാചാരം പഠിപ്പിച്ച് സസ്പെൻഷൻ ഉത്തരവ് [NEWS]സൂപ്പർ ഓവറിൽ പഞ്ചാബിനെതിരെ ഡെല്‍ഹിക്ക് വിജയം [NEWS] ആ ഭാഗ്യശാലിയെ കണ്ടെത്തി; ബംപറടിച്ചത് 24 കാരനായ ദേവസ്വം ജീവനക്കാരന് [NEWS]
ബോളിവുഡ് എന്നതിനു പകരം ബുള്ളിവുഡ് (Bullywood) എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഉപദ്രവിക്കുക എന്നാണ് ബുള്ളി എന്ന വാക്കിന്റെ അർത്ഥം. ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ് എന്ന് കങ്കണ ട്വീറ്റിൽ കുറിച്ചു. വ്യാജമായതും പാവക്കല്യാണങ്ങളും നിറഞ്ഞ ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. ചെറുപ്പക്കാരായ പെൺകുട്ടികൾ അവരുടെ ഓരോ ദിവസവും സന്തോഷം നിറഞ്ഞതാക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. ദുർബലരായ ചെറുപ്പക്കാരോടും അവരിത് തന്നെയാണ് ചെയ്യുന്നത്. പല വലിയ നടൻമാരും തന്നോടിങ്ങനെ ചെയ്തിട്ടുണ്ടെന്നും കങ്കണ പറഞ്ഞു.
advertisement
What #PayalGhosh says many big heroes have done this to me also, suddenly flash their genitals after locking van or room door or in a party during a friendly dance on the dance floor stick his tongue in your mouth, take appointment for work and come home but force himslef on you.
— Kangana Ranaut (@KanganaTeam) September 20, 2020
advertisement
വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് നമ്മുടെ നേരെ ലൈംഗികാവയവും കാണിച്ച് അവർ വരും. ജോലിക്ക് വരാൻ അപ്പോയിന്റ്മെന്റ് എടുക്കുമെന്നും എന്നാൽ വീട്ടിലെത്തി മോശമായി പെരുമാറുമെന്നും കങ്കണ പറഞ്ഞു. അതേസമയം, തനിക്കുനേരെ മോശമായി പെരുമാറിയവരെക്കുറിച്ച് പുറത്തു പറയണമെന്ന് ആരാധകർ ആവശ്യപ്പെട്ടപ്പോൾ 'എനിക്കു നേരെ മോശമായി പെരുമാറിയവരോട് പ്രതികാരം ചെയ്തിട്ടുണ്ട്' എന്നായിരുന്നു മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരെ മി റ്റൂ ആരോപണം ഉന്നയിച്ചത്. മോദി സർക്കാരിന് പിന്തുണ അറിയിച്ചിട്ടുള്ളയാളാണ് കങ്കണ. അതേസമയം, മോദി സർക്കാരിന്റെ കടുത്ത വിമർശകനാണ് അനുരാഗ് കശ്യപ്.
advertisement
അതേസമയം, അനുരാഗ് കശ്യപിന് പിന്തുണയുമായി രാധിക ആപ്തെയും തപ്സി പന്നുവും രംഗത്തെത്തിയിരുന്നു. അനുരാഗ് കശ്യപിന്റെ മുൻഭാര്യ, ഹൻസൽ മേഹ്ത, വസൻ ബാല, നടി ടിസ്ക ചോപ്ര, സർവീൻ ചൗള എന്നിവരും അനുരാഗ് കശ്യപിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. താൻ കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് നടി തപ്സി പന്നു അനുരാഗിനെക്കുറിച്ച് പറഞ്ഞത്. സഹപ്രവർത്തകരായ സ്ത്രീകളെ തുല്യതയോടെയും ബഹുമാനത്തോടെയും കാണുന്ന സംവിധായകനാണ് കശ്യപെന്ന് രാധിക ആപ്തെ പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 21, 2020 1:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kangana Ranaut | 'പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡിൽ സ്ഥിരം നടക്കുന്ന സംഭവം': കങ്കണ റണൗത്ത്