TRENDING:

നിവിൻ പോളിയുടെ പിറന്നാളിന് ഇടിവെട്ട് ടീസർ സമ്മാനമായി നൽകി 'പടവെട്ട്‌' ടീം

Last Updated:

Padavettu movie team gift a teaser on Nivin Pauly's birthday | ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോകൾ കോർത്തിണക്കിയ ടീസറാണ് പുറത്തു വന്നിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമയുടെ യുവ നായകൻ നിവിൻ പോളിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ചലച്ചിത്ര ലോകവും, സഹപ്രവർത്തകരും ആരാധകരും എല്ലാം പിറന്നാൾ ദിനം നിവിനെ ആശംസ കൊണ്ട് മൂടി. അതിനു പുറമെ  താരത്തിന്റെ പുതിയ ചിത്രമായ പടവെട്ടിന്റെ അണിയറക്കാർ, ഒരു ഗംഭീര ടീസറാണ് നിവിന് പിറന്നാൾ സമ്മാനമായി നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോകൾ കോർത്തിണക്കിയ ടീസറാണ് പുറത്തു വന്നിരിക്കുന്നത്. ചലച്ചിത്ര നിർമാണ രംഗത്തേക്ക് കൂടി കടന്നു വരവിന് ഒരുങ്ങുന്ന സണ്ണി വെയ്ൻ നിർമാണം നിർവഹിക്കുന്ന ആദ്യ ചിത്രമാണ് പടവെട്ട്.
advertisement

"ഉത്തര മലബാറിലെ തനതായ തെയ്യക്കാലവും തെയ്യക്കോലങ്ങളും. ആ നാടിന്‍റെ സംസ്കാരവും പൈതൃകവുമായ തെയ്യപ്പറമ്പുകളും അവിടുത്തെ രാവുകളുടെ അസാധ്യമായ ലൈറ്റനിങ്ങും. കേരളത്തിലെ ഒരു ജില്ലക്കും അവകാശപ്പെടാന്‍ ഇല്ലാത്ത, കണ്ണൂരിന് മാത്രം അവകാശപ്പെടാന്‍ തരത്തിലുള്ള ജനങ്ങൾക്കിടയിലെ പാര്‍ട്ടി സ്വാധീനവും പാർട്ടി ഗ്രാമങ്ങളും. അത്തരം പാർട്ടി ഗ്രാമങ്ങളില്‍ ആ നാടിന്‍റെ ശബ്ദം ആ രാഷ്ട്രീയ പാര്‍ട്ടിയുടെ ശബ്ദമായിരിക്കും. അത്തരം ഗ്രാമങ്ങള്‍ രാവുകളില്‍ പോലും ഉണര്‍ന്നിരിക്കും. ഇതിനൊക്കെ പുറമേ ബഹുഭൂരിപക്ഷ ശതമാനം ഷൂട്ടിങ്ങും രാത്രി കാലങ്ങളില്‍. എല്ലാം കൊണ്ടും നിശാസമയത്തോട് അഭേദ്യമായ ബന്ധമുള്ള ചുറ്റുപാട്," സിനിമയുടെ പശ്ചാത്തലത്തെ കുറിച്ചുള്ള അണിയറക്കാരുടെ ആമുഖം ഇങ്ങനെ.

advertisement

സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ നിവിന്റെ മാസ്സ് ലുക്ക്‌ ഇതിനോടകം ആരാധകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. 'മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന നാടകത്തിനു ശേഷം സണ്ണി വെയ്‌നും ലിജു കൃഷ്ണയും വീണ്ടും ഒന്നിക്കുന്ന പടവെട്ടിനെ പറ്റി അണിയറയില്‍ നിന്നും ശുഭപ്രതീക്ഷകള്‍ ആണ് ലഭിക്കുന്നത്.

advertisement

'അരുവി' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. പടവെട്ട്‌ ടീമിനൊപ്പമുള്ള നിവിന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോ ചുവടെ:

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നിവിൻ പോളിയുടെ പിറന്നാളിന് ഇടിവെട്ട് ടീസർ സമ്മാനമായി നൽകി 'പടവെട്ട്‌' ടീം
Open in App
Home
Video
Impact Shorts
Web Stories