നിവിൻ പോളിയുടെ പടവെട്ടിന് കണ്ണൂരിൽ തുടക്കം

Nivin Pauly movie Padavettu gets a start in Kannur | സണ്ണി വെയ്‌ൻ നിർമ്മിക്കുന്ന ചിത്രമാണ് പടവെട്ട്‌

News18 Malayalam | news18-malayalam
Updated: December 3, 2019, 6:27 PM IST
നിവിൻ പോളിയുടെ പടവെട്ടിന് കണ്ണൂരിൽ തുടക്കം
പൂജാ വേളയിൽ സണ്ണി വെയ്‌നും നിവിൻ പോളി
  • Share this:
സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിവിൻ പോളി നായകനാകുന്ന പടവെട്ടിന്റെ ചിത്രീകരണം കണ്ണൂരിൽ ആരംഭിച്ചു.
നവാഗതനായ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കും.

സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ആദ്യ സംരംഭമായ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത് 'എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' നേടിയിരുന്നു. കണ്ണൂർ ജില്ല കളക്ടർ ടി വി സുഭാഷ്, സണ്ണി വെയ്ൻ, നിവിൻ പോളി, ലിജു കൃഷ്ണ, അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ എന്നിവരും മറ്റു അണിയറ പ്രവർത്തകരും കാഞ്ഞിലേരി ഗവണ്മെന്റ് എൽ.പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പൂജയിൽ പങ്കെടുത്തു.

ലിജു കൃഷ്ണ തന്നെ രചന നിർവഹിച്ചിരിക്കുന്ന പടവെട്ടിൽ ഗോവിന്ദ് വസന്ത, ദീപക് ഡി. മേനോൻ, ഷെഫീഖ് മുഹമ്മദ് അലി, രംഗനാഥ് രവി, സുഭാഷ് കരുൺ, റോണക്സ് സേവിയർ, മഷർ ഹംസ എന്നിങ്ങനെ ഒരു ശക്തമായ കൂട്ടുകെട്ട് ക്യാമറക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നുണ്ട്. 2020ഇൽ ആണ് പടവെട്ട്‌ റിലീസിനൊരുങ്ങുന്നത്.
First published: December 3, 2019, 6:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading