TRENDING:

'പുരുഷാധിപത്യത്തെ തകർക്കണം' അറസ്റ്റിനൊപ്പം വൈറലായി റിയ ചക്രവർത്തിയുടെ ടി-ഷർട്ടും

Last Updated:

നിലവിൽ റിയ ചക്രവർത്തി നാർകോടിക് കൺട്രോൾ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞദിവസം നാർകോടിക് കൺട്രോൾ ബ്യൂറോയുടെ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ വിവിധ കാരണങ്ങളാൽ നടി റിയ ചക്രവർത്തി മാധ്യമശ്രദ്ധ നേടിയിരുന്നു. നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ നടിക്ക് പങ്കുണ്ടെന്നുള്ളതും നിയമം ലംഘിച്ച് മയക്കുമരുന്ന് കൈവശം വെച്ചതുമായിരുന്നു അവർക്ക് എതിരെയുള്ള പ്രധാന ആരോപണങ്ങൾ. എന്നാൽ, ചൊവ്വാഴ്ച ഇതിനെക്കാളേറെ റിയ ധരിച്ച വസ്ത്രങ്ങളും മാധ്യമശ്രദ്ധ നേടി.
advertisement

'റോസാപൂക്കൾ ചുവപ്പാണ്, വയലറ്റുകൾ നീലയാണ്, നമുക്ക് പുരുഷാധിപത്യത്തെ തകർക്കാം, ഞാനും നീയും' - ചൊവ്വാഴ്ച നാർകോടിക് കൺട്രോൾ ബ്യൂറോയുടെ മുമ്പിൽ ഹാജരാകാൻ എത്തിയ റിയ ധരിച്ച ടി-ഷർട്ടിലെ വാചകങ്ങളാണ് ഇത്.

You may also like:അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു [NEWS]Gold Smuggling Case| ഇടനിലക്കാരായ അ‍ഞ്ച് പേരെ കൂടി പ്രതി ചേർത്ത് NIA [NEWS] കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു; മുംബൈ കോര്‍പ്പറേഷനെതിരെ നടി ഹൈക്കോടതിയില്‍‍ [NEWS]

advertisement

അതേസമയം, ഗൂഗിളിൽ റിയ ചക്രവർത്തിക്കായുള്ള തിരച്ചിലിനൊപ്പം തന്നെ പാട്രിയാർക്കി (പുരുഷാധിപത്യം) എന്ന വാക്കിന്റെ അർത്ഥം തിരയലും ആരംഭിച്ചു. ഗോവ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഡൽഹി, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഗൂഗിളിൽ പാട്രിയാർക്കിയുടെ അർത്ഥം തേടിയെത്തി.

അതേസമയം, ജനപ്രിയ ഓൺലൈൻ വസ്ത്ര, ആക്സസറീസ് കമ്പനിയായ ദ സോൾഡ് സ്റ്റോറിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ളതാണ് ടി-ഷർട്ട്. സോൾഡ് സ്റ്റോർ ഗിവ് ഹെർ ഫൈവുമായി ചേർന്നാണ് ഈ പ്രചരണം സംഘടിപ്പിക്കുന്നത്. ലിമിറ്റഡ് എഡിഷൻ ടി-ഷർട്ട് മാത്രമാണ് ഇവർ ഇറക്കിയിരിക്കുന്നത്. സോൾഡ് സ്റ്റോറിന്റെ ഔദ്യോഗിക പ്രചരണ പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

advertisement

ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകൾക്ക് ആർത്തവകാലത്തെ സുരക്ഷിതമായ ശുചിത്വ പരിഹാരമാർഗങ്ങൾ എത്തിക്കുന്നത് ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഒരു സാമൂഹിക സംരംഭമാണ് സോൾഡ് സ്റ്റോറുമായി ചേർന്ന് പ്രവർത്തിക്കുന്ന ഗിവ് ഹെർ ഫൈവ് എന്ന എൻ ജി ഒ. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള സാനിറ്ററി നാപ്കിനുകൾ അവർ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ വർക് ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. സ്കൂളിൽ പോകുന്നതിനും ജോലിക്കു പോകുന്നതിനും സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പു വരുത്തുന്നതിന് ഗവേഷണങ്ങളും സംഘടിപ്പിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സോൾട് സ്റ്റോറിന്റെ ടി- ഷർട്ട് കാമ്പയിനിൽ നടൻമാരായ രാഹുൽ ബോസ്, ദിയ മിർസ, സാമുഹ്യമാധ്യമങ്ങളിലെ താരങ്ങളായ മിസ്സ് മാലിനി, തൻമയ് ഭട്ട്, അനന്യ ജോഹർ എന്നിവരും പങ്കെടുത്തിരുന്നു. നിലവിൽ റിയ ചക്രവർത്തി നാർകോടിക് കൺട്രോൾ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
'പുരുഷാധിപത്യത്തെ തകർക്കണം' അറസ്റ്റിനൊപ്പം വൈറലായി റിയ ചക്രവർത്തിയുടെ ടി-ഷർട്ടും
Open in App
Home
Video
Impact Shorts
Web Stories