Sushanth Singh Rajput Death | റിയ ചക്രവർത്തിയെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു; വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി

Last Updated:

റിയയെ അറസ്റ്റു ചെയ്യുന്നതിനു മുമ്പ് എൻ‌സി‌ബി ഞായറാഴ്ച ആറ് മണിക്കൂറും തിങ്കളാഴ്ച എട്ട് മണിക്കൂറും ചൊവ്വാഴ്ച അഞ്ച് മണിക്കൂറോളവും ചോദ്യം ചെയ്തിരുന്നു.

മുംബൈ: നടി റിയ ചക്രവർത്തിയെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിലാണ് നടിയുടെ അറസ്റ്റ്. മൂന്നു ദിവസം നീണ്ടുനിന്ന നാർകോടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിന് ഒടുവിൽ ആയിരുന്നു അറസ്റ്റ്. വൈദ്യപരിശോധനയ്ക്കായി നടിയെ മുംബൈയിലെ സയൻ ആശുപത്രിയിൽ ഹാജരാക്കി.
വൈകുന്നേരം റിമാൻഡിനായി മജിസ്ട്രേറ്റിന് മുമ്പിൽ നടിയെ ഹാജരാക്കും. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയ്ക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിയ ചക്രവർത്തി നാർകോടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. താനുമായി ബന്ധത്തിലാകുന്നതിനു മുമ്പ് തന്നെ സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് റിയ നേരത്തെ എൻ സി ബിക്ക് മൊഴി നൽകിയിരുന്നു.
advertisement
‍ [NEWS]
അതേസമയം, ചോദ്യം ചെയ്യലിൽ സുശാന്തിനൊപ്പം താൻ മയക്കുമരുന്ന് നിറച്ച സിഗരറ്റ് വലിച്ചിരുന്നുവെന്ന് റിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. സുശാന്തിന് വേണ്ടി സഹോദരൻ ഷോവികിന്റെ സഹായത്തോടെ ആയിരുന്നു താൻ മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നതെന്നും റിയ സമ്മതിച്ചിരുന്നു. ഷോവികിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
advertisement
നേരത്തെ, സുശാന്തിന്റെ പാചകക്കാരൻ ദീപേഷ് സാവന്തിനെയും തൊട്ടുപിന്നാലെ മാനേജർ സാമുവൽ മിറാൻഡയെയും നാർകോടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, മുംബൈയിൽ വച്ച് എൻ സി ബി അറസ്റ്റ് ചെയ്ത ലഹരിമരുന്ന ഇടപാടുകാരൻ സയിദ് വിലത്രയ്ക്ക് റിയയുടെ സഹോദരൻ ഷോവിക്കുമായി ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
റിയയെ അറസ്റ്റു ചെയ്യുന്നതിനു മുമ്പ് എൻ‌സി‌ബി ഞായറാഴ്ച ആറ് മണിക്കൂറും തിങ്കളാഴ്ച എട്ട് മണിക്കൂറും ചൊവ്വാഴ്ച അഞ്ച് മണിക്കൂറോളവും ചോദ്യം ചെയ്തിരുന്നു. ട്വിറ്ററിൽ അറസ്റ്റ് വാർത്തയോട് ആദ്യം പ്രതികരിച്ചവരിൽ സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കീർത്തിയും ഉൾപ്പെടുന്നു. "ദൈവം നമ്മോടൊപ്പമുണ്ട്" എന്നാണ് അവർ കുറിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushanth Singh Rajput Death | റിയ ചക്രവർത്തിയെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു; വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി
Next Article
advertisement
'നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷിക്കഥ'; 'ലോക'യെ കുറിച്ച് ഒരു വിയോജനക്കുറിപ്പ്
'നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷിക്കഥ'; 'ലോക'യെ കുറിച്ച് ഒരു വിയോജനക്കുറിപ്പ്
  • ദുൽഖർ സൽമാൻ നിർമ്മിച്ച 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' പ്രേക്ഷകരെ നിരാശരാക്കി.

  • സിനിമയ്ക്ക് നല്ലൊരു തിരക്കഥയില്ല, അത് ഭീഭത്സവും അരോചകവുമാണെന്ന് വിമർശനം.

  • ഇത്തരം സിനിമകളെ നേരിടാനുള്ള ഏക മാർഗം ഗാന്ധീയൻ സമരരീതി: ബഹിഷ്കരണം.

View All
advertisement