ഈ ഗാനത്തിന് 'കിം കിം കിം' ഡാൻസ് ചലഞ്ചുമായി മഞ്ജു തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ പാട്ടിന് നൃത്തം ചെയ്ത് ആഫ്രിക്കൻ രാജ്യമായ കെനിയയിൽ നിന്നുള്ള കുട്ടികൾ.
'പാരിജാത പുഷ്പഹാരത്തി'ൽ വൈക്കം എം.പി. മണി പാടി അവതരിപ്പിച്ച 'കാന്താ തൂകുന്നു തൂമണം...' എന്ന ഗാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഗാനമാണിത് എന്ന് അണിയറപ്രവർത്തകർ. അരവിന്ദൻ സംവിധാനം ചെയ്ത 'ഒരിടത്ത്' എന്ന സിനിമയിൽ 'കാന്താ തൂകുന്നു തൂമണം...' എന്ന ഗാനം സ്‌ക്രീനിൽ അവതരിപ്പിച്ചത് നടൻ ജഗന്നാഥനാണ്.
advertisement
ഈ നൃത്ത വീഡിയോ അയച്ചു തന്നതിന് ഷെറി യോഹന്നാൻ എന്ന വ്യക്തിയെ ടാഗ് ചെയ്ത് നന്ദി അറിയിച്ചിട്ടുമുണ്ട്. വീഡിയോ ചുവടെ:
നടൻ പൃഥ്വിരാജാണ് മഞ്ജു വീണ്ടും ഗായികയാവുന്ന വിവരം ഒരു വീഡിയോയിലൂടെ പുറത്തു വിട്ടത്. 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രം മഞ്ജു എന്ന ഗായികയെ കൂടി പരിചയപ്പെടുത്തിയ സിനിമയാണ്. ഇതിലെ ചെമ്പഴുക്കാ ചെമ്പഴുക്കാ... എന്ന ഗാനം മഞ്ജുവിന്റെ ശബ്ദത്തിലാണ് പുറത്തിറങ്ങിയത്.
രാം സുരേന്ദർ സംഗീതം നൽകി ബി.കെ. ഹരിനാരായണൻ വരികളെഴുതിയ ഗാനമാണ് 'കിം കിം കിം'.
പൃഥ്വിരാജ് നായകനായ അനന്തഭദ്രം, ഉറുമി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തത് സന്തോഷ് ശിവനാണ്. കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ പ്രായത്തെ വെല്ലുന്ന മഞ്ജു വാര്യരുടെ ലുക്ക് ഇതിനോടകം വൈറലായി മാറിയിരുന്നു.