'ചെമ്പകമേ' കേട്ടവരുണ്ടോ? മഞ്ജു വാര്യരുടെ കിം കിം കിം... ഈണമിട്ട റാം സുരേന്ദറിനെ മലയാളികൾ കേട്ടത് വർഷങ്ങൾക്ക് മുൻപേ
- Published by:user_57
- news18-malayalam
Last Updated:
Meet Ram Surendar who composed Manju Warrier's Kim Kim Kim | ഒരുകാലത്തെ ഹിറ്റ് ആൽബങ്ങളുടെ സംഗീത സംവിധായകനാണ് റാം സുരേന്ദർ
സന്തോഷ് ശിവൻ ചിത്രത്തിൽ മഞ്ജു വാര്യർ പാടിയ കിം കിം കിം വയറലായി മാറിയിരിക്കുകയാണ്. ഒപ്പം സംഗീത സംവിധായകൻ റാം സുരേന്ദറും ശ്രദ്ധേനാവുന്നു. 'കിം കിം കിം...' എന്ന ഗാനം ശ്രദ്ധേയമാകുമ്പോൾ തൻ്റെ സിനിമാ ഗാനം വൈറലായതിൻ്റെ സന്തോഷത്തിലാണ് ഇരിങ്ങാലക്കുടക്കാരൻ രാം സുരേന്ദർ.
റാം സംഗീതം നൽകിയ ജാക്ക് ആൻഡ് ജില്ലിലെ 'കിം കിം കിം...' എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയത് മഞ്ചു വാര്യരും എഴുതിയത് ബി.കെ. ഹരിനാരായണനും ആണ്.
ഒരു കാലത്ത് സൂപ്പർ ഹിറ്റായ 'ചെമ്പകമേ'.. തുടങ്ങി നിരവധി ഗാനങ്ങൾക്ക് ഓർക്കസ്ട്രേഷൻ ചെയ്യുകയും, ഹിറ്റ് ആൽബം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്ത രാം സുരേന്ദറിൻ്റെ 25 കൊല്ലത്തെ കാത്തിരിപ്പാണ് ഇപ്പോൾ സഫലമാകുന്നത്. സന്തോഷ് ശിവൻ എന്ന പ്രതിഭയുടെ ചിത്രത്തിലൂടെ പുതിയൊരു തുടക്കം നടത്താൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് റാം.
advertisement
ഈ ഗാനത്തിന്റെ വലിയൊരു പ്രത്യേകതയെന്നു പറയുന്നത് ഇത് പാടിയിരിക്കുന്നത് മഞ്ജുവാര്യര്‍ ആണ്. 'ഉറുമി'ക്ക് ശേഷം ഒൻപത് വർഷത്തെ ഇടവേള കഴിഞ്ഞാണ് സന്തോഷ് ശിവന്‍ ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്.
സൗബിന്‍ ഷാഹിർ, കാളിദാസ് ജയറാം, നെടുമുടി വേണു, അജു വര്‍ഗീസ്, ബേസിൽ ജോസഫ്, ഇന്ദ്രന്‍സ്, എസ്തര്‍ അനില്‍, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
advertisement
കിം കിം കിം ശ്രദ്ധിക്കപ്പെട്ടതോടെ സംഗീത സംവിധായകൻ റാമിനെ തേടി സിനിമ മേഖലയിൽ നിന്നും സംഗീത ലോകത്തു നിന്നും നിരവധി വിളികൾ എത്തുന്നു. ജാക്ക് ആൻഡ് ജില്‍ എന്ന ചിത്രത്തില്‍ ഇനിയും മൂന്നു വ്യത്യസ്ത ഗാനങ്ങൾ കൂടി റാമിൻ്റേതായി പുറത്തിറങ്ങാനുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2020 8:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ചെമ്പകമേ' കേട്ടവരുണ്ടോ? മഞ്ജു വാര്യരുടെ കിം കിം കിം... ഈണമിട്ട റാം സുരേന്ദറിനെ മലയാളികൾ കേട്ടത് വർഷങ്ങൾക്ക് മുൻപേ