TRENDING:

Diwali 2020| വെടിക്കെട്ടൊരുക്കാൻ സൂര്യയും അക്ഷയ് കുമാറും; ദീപാവലിക്ക് OTT പ്ലാറ്റ്ഫോമുകളിലെത്തുന്ന സിനിമകൾ

Last Updated:

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ പ്രേക്ഷകർക്ക് തിയറ്ററുകളിലെത്താൻ കഴിയില്ല. എന്നാൽ നിരാശപ്പെടേണ്ട. ദിപാവലിയ്ക്ക് നിങ്ങളെ തേടി സൂപ്പർ സിനിമകൾ എത്തുന്നു. അതും ഒടിടി പ്ലാറ്റ്ഫോമിൽ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിനിമാ പ്രേക്ഷകർ തിയറ്ററുകള്‍ കൈയടക്കുന്ന ഉത്സവകാലങ്ങളിലൊന്നാണ് ദീപാവലി. സൂപ്പർതാരങ്ങളുടെ മാസ് സിനിമകൾ ഇറങ്ങുന്ന സമയം തിയറ്ററുകൾ പൂരപ്പറമ്പാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ പ്രേക്ഷകർക്ക് തിയറ്ററുകളിലെത്താൻ കഴിയില്ല. എന്നാൽ തീർത്തും നിരാശപ്പെടേണ്ട. ദിപാവലിയ്ക്ക് നിങ്ങളെ തേടി സൂപ്പർ സിനിമകൾ എത്തുന്നു. അതും ഒടിടി പ്ലാറ്റ്ഫോമിൽ. സൂര്യ, അക്ഷയ് കുമാർ, നയൻതാര, കീർത്തി സുരേഷ് എന്നിവരുൾപ്പെടെയുള്ള താരങ്ങളുടെ സിനിമകളാണ് ദീപാവലിക്ക് ഒടിടി റിലീസിങ്ങിനൊരുങ്ങുന്നത്.
advertisement

Also Read- അന്ന് അച്ഛമ്മയുടെ കയ്യിലിരുന്ന കുട്ടി; ഇന്ന് അച്ഛമ്മക്കൊപ്പം നൃത്തം ചെയ്ത് പ്രാർത്ഥന ഇന്ദ്രജിത്

കീർത്തി സുരേഷിന്റെ മിസ് ഇന്ത്യ

പെൻഗ്വിന് ശേഷം മലയാളി താരം കീര്‍ത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് മിസ് ഇന്ത്യ. നെറ്റ്ഫ്‌ളിക്‌സിൽ കഴിഞ്ഞ ദിവസം ചിത്രം റിലീസായി. ബഹുഭാഷാ ചിത്രമായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

advertisement

അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ്

അക്ഷയ് കുമാർ നായകനാകുന്ന ലക്ഷ്മി ബോംബ് നവംബര്‍ 9 ന് റിലീസാകും. ഹിന്ദി ഹൊറര്‍ കോമഡി ചിത്രം ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ചിത്രത്തിലെ അക്ഷയ് കുമാറിന്റെ പോസ്റ്ററുകൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

Also Read- Priya Varrier | ഓരോ ചുവടും മുന്നോട്ട്; ഗ്ലാമർ ലുക്കിൽ പ്രിയ വാര്യർ

advertisement

ആന്തോളജി ചിത്രം ലൂഡോ

പേളി മാണി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ഡാർക് കോമഡി വിഭാഗത്തിലുള്ള ബോളിവുഡ് ആന്തോളജി ചിത്രമായ ലൂഡോ നവംബർ 12ന് നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യും. അഭിഷേക് ബച്ചൻ, പങ്കജ് ത്രിപാഠി, രാജ്കുമാർ റാവു, ആദിത്യ റോയ് കപൂർ, ഫാത്തിമ സന ​​ഷെയ്ഖ് തുടങ്ങിയ താരങ്ങളും ഇതിൽ അഭിനയിച്ചിട്ടുണ്ട്.

മൂക്കുത്തി അമ്മന്‍

advertisement

നയന്‍താര മുഖ്യ കഥാപാത്രമായെത്തുന്ന തമിഴ് ചിത്രമാണ് മൂക്കുത്തി അമ്മന്‍. നവംബര്‍ 14ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെയാണ് ഈ ചിത്രമെത്തുക. തെലുങ്ക് ചിത്രം മാ വിന്ത ഗധ വിനുമയും നവംബര്‍ 13 നെത്തും. അഹ വീഡിയോയിലൂടെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.

സുരരൈ പോട്ര്

സൂര്യ നായകനാകുന്ന തമിഴ് ചിത്രം സുരരൈ പോട്ര്‌ പ്രേക്ഷകരിലേക്കെത്തുന്നത് നവംബര്‍ 12 നാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളിതാരം അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. നവംബര്‍ 13 ന് ആമസോണ്‍ പ്രൈമിലൂടെ ഹിന്ദി ബ്ലാക്ക് കോമഡി ചിത്രം ഛലാങും എത്തും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
Diwali 2020| വെടിക്കെട്ടൊരുക്കാൻ സൂര്യയും അക്ഷയ് കുമാറും; ദീപാവലിക്ക് OTT പ്ലാറ്റ്ഫോമുകളിലെത്തുന്ന സിനിമകൾ
Open in App
Home
Video
Impact Shorts
Web Stories