TRENDING:

Suriya in Vaadivasal| സൂര്യയും വെട്രിമാരനും ഒന്നിക്കുന്നു; ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

Last Updated:

വാടിവാസൽ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പിറന്നാൾ ദിനത്തിൽ സൂര്യ ഫാൻസിന് ഒരു സന്തോഷ വാർത്ത. വെട്രിമാരനും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വാടി വാസൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് കാലൈപുള്ളി എസ് താനുവാണ്.
advertisement

വാടിവാസൽ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ഇതാദ്യമായാണ് വെട്രിമാരനും സൂര്യയും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വട ചെന്നൈ, അസുരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാടിവാസൽ. തമിഴ്നാട്ടിൽ പ്രശസ്തമായ ജല്ലിക്കട്ടിനെ ആസ്പദമാക്കിയാണ് ചിത്രം.

TRENDING:ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ ... സുരേഷ് തിരിഞ്ഞു നോക്കി; അതാ മുറ്റത്ത് മൈനകൾ; മൈനകളുടെ കളിതോഴനായി സുരേഷ് [PHOTOS]കൈയിൽ പിഎച്ച്ഡിയുമായി ഒരു പഴവിൽപ്പനക്കാരി; കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധം ഇംഗ്ലീഷിൽ [NEWS]മൈലുകൾ താണ്ടി കുപ്പിയിലെത്തിയ സന്ദേശം; എത്തിയത് ഇംഗ്ലണ്ടിൽ നിന്ന്

advertisement

[NEWS]

ഹരി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം അരുവായ്ക്ക് ശേഷമാകും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. സൂര്യയും ഹരിയും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണ് അരുവാ.

സൂരാരി പോട്ര് ആണ് സൂര്യയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് സിനിമയുടെ റിലീസ് മുടങ്ങിക്കിടക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Suriya in Vaadivasal| സൂര്യയും വെട്രിമാരനും ഒന്നിക്കുന്നു; ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
Open in App
Home
Video
Impact Shorts
Web Stories