യുഎസ്സിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് റോഡ് ഐലന്റ്. യുഎസ്സിലെ ന്യൂ ഇംഗ്ലണ്ട് പ്രദേശത്തുള്ള കുഞ്ഞു സ്ഥലം. ഇവിടെയുള്ള ഒരാൾക്ക് കഴിഞ്ഞ ദിവസം ഒരു സന്ദേശം ലഭിച്ചു. മെയിൽ വഴിയോ തപാൽ വഴിയോ അല്ല, കടൽ കടന്ന് കുപ്പിയിലാണ് സന്ദേശം. സന്ദേശം എത്തിയതാകട്ടെ മൂവായിരത്തിലധികം മൈലുകൾ താണ്ടി അങ്ങ് ഇംഗ്ലണ്ടിൽ നിന്നും.
സൗത്ത് കിങ്സ്റ്റണിലുള്ള ടോഡ് റിച്ചി എന്നയാൾക്കാണ് കുപ്പിയും കുപ്പിക്കുള്ളിലെ കത്തും ലഭിച്ചത്. കടൽ തീരത്തുകൂടി നടക്കുന്നതിനിടയിലാണ് റിച്ചിയുടെ ശ്രദ്ധയിൽ പാറക്കെട്ടുകൾക്കിടയിലെ കുപ്പി പെടുന്നത്.
ദീർഘനാളായി കടലിൽ ഒഴുകിയതിനെ തുടർന്ന് കുപ്പിക്ക് കാലപ്പഴക്കമുള്ളതായി റിച്ചി പറയുന്നു. പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് ലഭിച്ചതെങ്കിലും കുപ്പിക്ക് കേടുപാടുകൾ വന്നിട്ടില്ലെന്നും ഇയാൾ പറയുന്നു.
റീന എന്നയാളുടെ പേരിലാണ് കത്ത്. കത്ത് എഴുതിയ ആൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും റിച്ചി പറയുന്നു.
TRENDING:KEAM Entrance Exam | വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത സംഭവം; ഞെട്ടിക്കുന്നതെന്ന് ശശി തരൂർ എംപി [NEWS]കൈയിൽ പിഎച്ച്ഡിയുമായി ഒരു പഴവിൽപ്പനക്കാരി; കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധം ഇംഗ്ലീഷിൽ [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]ഇംഗ്ലണ്ടിൽ നിന്നാണ് കത്ത് ഒഴുകിയെത്തിയതെന്നാണ് മനസ്സിലാക്കുന്നത്. അസുഖബാധിതയായി മരിച്ച സുഹൃത്തിന് വേണ്ടിയാണ് കത്ത്.
ആദ്യം കുപ്പിയിൽ ഒന്നുമില്ലെന്നാണ് കരുതിയത്. പൊട്ടിച്ചു നോക്കിയപ്പോഴാണ് അകത്ത് കത്ത് കിടക്കുന്നതാണ് കണ്ടത്. കത്തിലെ ഭാഷയിൽ നിന്നാണ് ഇംഗ്ലണ്ടിൽ നിന്നാണെന്ന് മനസ്സിലായതെന്ന് റിച്ചി പറയുന്നു.
കത്തിൽ ഡേറ്റും വെച്ചിട്ടില്ല. അതിനാൽ തന്നെ എന്ന് പുറപ്പെട്ടതാണെന്ന് വ്യക്തമല്ല. മാത്രമല്ല, മറ്റ് അഡ്രസുകളോ നമ്പരോ ഇല്ലാത്തതിനാൽ ആരേയും ബന്ധപ്പെടാനും സാധിക്കില്ല.
കത്ത് കയ്യിൽ കിട്ടിയതു മുതൽ ഇതിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റിച്ചി. എങ്കിലും കുപ്പിയുടേയും കത്തിന്റേയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണ്. കൃത്യമായ അടയാളങ്ങളുമായി ആരെങ്കിലും വന്നാൽ കത്ത് ഏൽപ്പിക്കണമെന്നാണ് ആഗ്രഹമെന്നും റിച്ചി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.